LiveTV

Live

Entertainment

പുതിയ സിനിമകൾ തുടങ്ങുന്നതിനെ എതിർത്ത് ഫിലിം ചേംബറും, തിയറ്റർ ഉടമകളുടെ സംഘടനയും രംഗത്ത്

ആഷിഖ് അബുവും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് പുതിയ സിനിമകൾ പ്രഖ്യാപിച്ചിരിക്കുന്നത്

പുതിയ സിനിമകൾ തുടങ്ങുന്നതിനെ എതിർത്ത് ഫിലിം ചേംബറും, തിയറ്റർ ഉടമകളുടെ സംഘടനയും രംഗത്ത്

പുതിയ സിനിമകൾ തുടങ്ങുന്നതിനെ എതിർത്ത് ഫിലിം ചേംബറും, തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും രംഗത്ത്. വെല്ലുവിളിച്ച് സിനിമകൾ ചെയ്യുന്നവരുമായി സഹകരിക്കില്ലെന്നും നിർമ്മാതാക്കളുടെ സംഘടനക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും സഘടനകൾ വ്യക്തമാക്കി. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയറ്റർ റിലീസായി പരിഗണിക്കില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി . നിർമ്മാതാക്കളുടെ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും അറിയിച്ചു. ആഷിഖ് അബുവും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് പുതിയ സിനിമകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഷിഖ് അബുവും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് പുതിയ സിനിമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം ചീത്രീകരണം ആരംഭിക്കും. നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ സിനിമയുടെ ഷൂട്ടിങും കൊച്ചിയിൽ പുരോഗമിക്കുകയാണ്.

പുതിയ സിനിമകൾ തുടങ്ങുന്നതിനെ എതിർത്ത് ഫിലിം ചേംബറും, തിയറ്റർ ഉടമകളുടെ സംഘടനയും രംഗത്ത്

നിർദ്ദേശം ലംഘിച്ച് പുതിയ സിനിമകൾ തുടങ്ങുന്നതിൽ നിർമ്മാതാക്കളുടെ സംഘടനക്ക് അതൃപ്തി ഉണ്ട്. നിലവില സാഹചര്യത്തിൽ കൂട്ടായെടുത്ത തീരുമാനത്തെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് മറ്റ് സംഘടനകൾക്കും. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയറ്റർ റിലീസായി പരിഗണിക്കില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. നിർമ്മാതാക്കളുടെ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയും അറിയിച്ചു. എന്നാൽ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പുതിയ ചിത്രങ്ങൾ തുടങ്ങുന്നതിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. ലോക്ക്ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൊഴിലാളികള്ക്ക് ജോലിലഭിക്കുന്നതിനെ എതിർക്കാൻ സാധിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക. താര സംഘടന വിഷയത്തിൽ മൗനം പാലിക്കുകയാണ്.