LiveTV

Live

Entertainment

പുലരിയിലച്ഛന്‍റെ തൊടുവിരലെന്ന പോല്‍: ജയസൂര്യ നായകനാകുന്ന ''വെള്ളം'' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയാണ് വെള്ളം.

പുലരിയിലച്ഛന്‍റെ തൊടുവിരലെന്ന പോല്‍: ജയസൂര്യ നായകനാകുന്ന ''വെള്ളം'' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന "വെള്ളം" എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയാണ് വെള്ളം. കണ്ണൂർ സ്വദേശിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്.

പുലരിയിലച്ഛന്‍റെ തൊടുവിരലെന്ന പോല്‍: ജയസൂര്യ നായകനാകുന്ന ''വെള്ളം'' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‍കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുലരിയിലച്ഛന്‍റെ തൊടുവിരലെന്ന പോല്‍ എന്ന് തുടങ്ങുന്ന നിതീഷ് നടേരിയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്. ഫാദേഴ്‍സ് ഡേയിലാണ് ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അകക്കണ്ണിന്‍റെ വെളിച്ചത്തിൽ മാത്രം ലോകം കാണുന്ന അനന്യ എന്ന കൊച്ചു മിടുക്കിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കുറച്ച് നാൾമുമ്പ് കണ്ണൂരിലെ സ്കൂൾ ബഞ്ചിൽ കൂട്ടുകാർക്കിടയിലിരുന്ന് അനന്യ പാടിയ പാട്ട് ആസ്വാദകരെല്ലാം ഏറ്റെടുത്തിരുന്നു. ഇതാണ് സിനിമയിലേക്ക് അനന്യയെ എത്തിച്ചത്. അഞ്ചാം ക്ലാസുകാരി അനന്യ ധർമ്മശാല ബ്ലൈന്‍റ് സ്കൂളിൽ പഠിക്കുന്നു.

പുലരിയിലച്ഛന്‍റെ തൊടുവിരലെന്ന പോല്‍: ജയസൂര്യ നായകനാകുന്ന ''വെള്ളം'' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ദീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.