LiveTV

Live

Entertainment

പാണ്ടിക്കാടിന്റെ ചരിത്രവുമായി രണഭൂമി; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ചരിത്ര പുരുഷന്റെ കഥ, അദ്ദേഹത്തിന്റെ ജനമനാടും പ്രവർത്തന പരിസരവുമായ പാണ്ടിക്കാടിനെ ഇഴചേർത്ത് അവതരിപ്പിക്കുന്നു രണഭൂമിയില്‍

പാണ്ടിക്കാടിന്റെ ചരിത്രവുമായി രണഭൂമി; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

നവാഗതനായ ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് രണഭൂമി. ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ചരിത്ര പുരുഷന്റെ കഥ, അദ്ദേഹത്തിന്റെ ജനമനാടും പ്രവർത്തന പരിസരവുമായ പാണ്ടിക്കാടിനെ ഇഴചേർത്ത് അവതരിപ്പിക്കുന്നു രണഭൂമിയിൽ. വാരിയൻ കുന്നത്ത് ഹാജി എന്ന നായക കഥാപാത്രത്തെ ബിജുലാൽ അവതരിപ്പിക്കുന്നു.

പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയാക്കിയ രണഭൂമിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഡൂഡ്സ് ക്രിയേഷന്റെ ബാനറിൽ മുബാറക്കാണ് ചിത്രം നിർമിക്കുന്നത്. അസർ മുഹമ്മദ് ക്യാമറ ചലിപ്പിച്ച ചിത്രത്തിൽ, ഒ.എം. കരുവാരക്കുണ്ടിന്റെ വരികൾക്ക് മുഹസിൻ കുരിക്കൾ, ഷിഫ്ഖാത്ത് റാഫി എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. സംഘട്ടനം: എൽവിസ് സ്റ്റീവ്