LiveTV

Live

Entertainment

ഡാഡയുടെ സങ്കടം മാറ്റാന്‍ കത്തുമായി അലംകൃത; മകളുടെ ഇംഗ്ലീഷ് തന്നെക്കാള്‍ മികച്ചതെന്ന് പൃഥ്വി

പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക്‌ നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു


ഡാഡയുടെ സങ്കടം മാറ്റാന്‍ കത്തുമായി അലംകൃത; മകളുടെ ഇംഗ്ലീഷ് തന്നെക്കാള്‍ മികച്ചതെന്ന് പൃഥ്വി

ആട് ജീവിതത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിരാജ് കേരളത്തില്‍ തിരിച്ചെത്തിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ക്വാറന്‍റൈനും കഴിഞ്ഞു കുടുംബത്തോടൊപ്പം ചേര്‍ന്നിട്ട് കുറച്ചു ദിവസങ്ങളും. അതിനിടയിലാണ് സച്ചിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ സച്ചിയുടെ മരണം. സച്ചിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പൃഥ്വി ഇതുവരെ വിട്ടുമാറിയിട്ടില്ല. ചങ്ങാതിയുടെ മരണത്തില്‍ ദുഃഖിതനായിരിക്കുന്ന പൃഥ്വിക്ക് ഫാദേഴ്സ് ഡേയില്‍ നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. മകള്‍ അലംകൃത തന്‍റെ സ്വന്തം കൈപ്പടയില്‍ അച്ഛനെഴുതിയ ഫാദേഴ്സ് ഡേ ആശംസയാണ് വൈറലായിരിക്കുന്നത്.


ഡാഡയുടെ സങ്കടം മാറ്റാന്‍ കത്തുമായി അലംകൃത; മകളുടെ ഇംഗ്ലീഷ് തന്നെക്കാള്‍ മികച്ചതെന്ന് പൃഥ്വി

''പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക്‌ നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക്‌ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ'' എന്നായിരുന്നു അല്ലിയുടെ കത്ത്.

സ്വന്തം കൈപ്പടയിൽ മകളൊരുക്കിയ ആശംസാ കാർഡ് പൃഥ്വി തന്നെയാണ് പങ്കുവച്ചത്. “കുറച്ചു ദിവസങ്ങളായി അവളെന്നെ മോശം അവസ്ഥയിൽ കാണുന്നു, എനിക്കൊരു സമ്മാനം നൽകാനായി ഫാദേഴ്സ് ഡേയ്ക്കായി കാത്തിരിക്കുകയാണ് എന്നു പറഞ്ഞു,” എന്ന കുറിപ്പോടെയാണ് അല്ലിയൊരുക്കിയ​​ ആശംസാകാർഡ് പൃഥ്വി ഷെയർ ചെയ്തത്. അഞ്ചു വയസിലെ തന്‍റെ ഇംഗ്ലീഷിനെക്കാളും മികച്ചതാണ് മകളുടെ ഇംഗ്ലീഷ് എന്നും പൃഥ്വി പറയുന്നു.