Top

'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരടാ തടയാന്‍; ലിജോ ജോസ് പെല്ലിശ്ശേരി

പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലചിത്ര സംഘടനകള്‍ക്കെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി.

MediaOne Logo

Web Desk

Web Desk

  • Published:

    21 Jun 2020 4:20 PM GMT

  • Updated:

    2020-06-21 16:20:29.0

ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരടാ തടയാന്‍; ലിജോ ജോസ് പെല്ലിശ്ശേരി
X

പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിർമാതാക്കളുടെ നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലചിത്ര സംഘടനകള്‍ക്കെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംവിധായകന്‍ ആഷിഖ് അബു, ലിജോ ജോസിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് ഇന്ന് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടന്നത്. ആഷിഖ് അബുവും ആഷിഖ് ഉസ്മാനുമാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.

ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹർഷദ് ആണ് സംവിധാനം ചെയ്യുക. ആഷിഖ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5ന് കൊച്ചിയിൽ ആരംഭിക്കും. പോസ്റ്റിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷനെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട് ആഷിഖ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങൾ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിക്ക് മാത്രം നിക്ഷിപ്‌തമാണ്, അത് വേറെ ആരെയും ഏല്പിച്ചിട്ടില്ല എന്നതാണ് പോസ്റ്റിലെ പരാമർശം. കഴിഞ്ഞ ദിവസത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിനെതിരെയുള്ള മറുപടിയാണ് ഇത്.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ അസോസിയേഷൻ രംഗത്ത്‍ വന്നിരുന്നു. നിർദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാൽ സഹകരിക്കില്ലെന്നും തിയേറ്റർ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിർമാതാക്കൾ നൽകിയിരുന്നു. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകൾക്കും നിർമ്മാതാക്കൾ കത്തയക്കുകയും ചെയ്തു. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം.

ये भी पà¥�ें- 'ഹാഗര്‍' വരുന്നു; ഹര്‍ഷദ് സംവിധാനം, നിര്‍മ്മാണം, ക്യാമറ, ആഷിഖ് അബു

TAGS :
Next Story