LiveTV

Live

Entertainment

' ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല, തൃശൂരില്‍ തോറ്റതില്‍ സന്തോഷം; ഗോകുല്‍ സുരേഷ് പറയുന്നു....

നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല.

' ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല, തൃശൂരില്‍ തോറ്റതില്‍ സന്തോഷം; ഗോകുല്‍ സുരേഷ് പറയുന്നു....

സിനിമാക്കാരന്‍, രാഷ്ട്രീയക്കാരന്‍ എന്നീ രണ്ട് നിലകളിലാണ് സുരേഷ് ഗോപി അടുത്ത കാലത്തായി വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നത്. സിനിമാ രംഗത്തു നിന്നും അവധിയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായ സുരേഷ് ഗോപി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. അടുത്തിടെ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ ഒത്തിരി വിവാദങ്ങളും താരത്തെ തേടിയെത്തിയിരുന്നു. അതിലൊന്നായിരുന്നു പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവാദം.

അത്തരം വിവാദങ്ങളോടൊക്കെ പ്രതികരിക്കുകയാണ് മകനും നടനുമായ ഗോകുല്‍ സുരേഷ്. ഫാദേഴ്സ് ഡേയില്‍ മാതൃഭൂമി ഡോട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

" അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് ഗോകുല്‍ പറയുന്നത്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല.

സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും
സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും

തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍, കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ് അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹമെന്നും ഗോകുല്‍ പറയുന്നു.