LiveTV

Live

Entertainment

ആശുപത്രി വിട്ടാല്‍ അട്ടപ്പാടിയിലേക്ക് വരാമെന്ന് പറഞ്ഞതാണ്..പക്ഷെ..; സച്ചിയുടെ ഓര്‍മയില്‍ ഇടറുന്ന വാക്കുകളുമായി നഞ്ചമ്മ

നഞ്ചിയമ്മയെയും അവരുടെ പാട്ടിനെയും ലോകത്തിന് മുന്നിലെത്തിച്ചത് സച്ചിയായിരുന്നു

ആശുപത്രി വിട്ടാല്‍ അട്ടപ്പാടിയിലേക്ക് വരാമെന്ന് പറഞ്ഞതാണ്..പക്ഷെ..; സച്ചിയുടെ ഓര്‍മയില്‍ ഇടറുന്ന വാക്കുകളുമായി നഞ്ചമ്മ

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയെയും നഞ്ചമ്മയുടെ പാട്ടും മലയാളിയറിഞ്ഞത്. സച്ചിയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ നഞ്ചിയമ്മ മൃതദേഹം ഒരു നോക്ക് കാണാന്‍ അട്ടപ്പാടിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. സച്ചിയുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ നഞ്ചമ്മക്കായിട്ടില്ല.

നഞ്ചിയമ്മയെയും അവരുടെ പാട്ടിനെയും ലോകത്തിന് മുന്നിലെത്തിച്ചത് സച്ചിയായിരുന്നു. സച്ചിയുടെ മരണത്തെക്കുറിച്ച് പറയുമ്പോൾ നഞ്ചമ്മയുടെ വാക്കുകൾ ഇടറി. ഇന്ന് ആശുപത്രിയിലെത്തി സച്ചിയെ കാണമെന്നായിരുന്നു ആഗ്രഹം . അങ്ങനെ ഇരിക്കെയാണ് മരണവാര്‍ത്ത തേടിയെത്തുന്നത്.

ആശുപത്രി വിട്ടാല്‍ അട്ടപ്പാടിയിലെത്താമെന്ന് ഉറപ്പ് തന്നതാണ്. എന്നാല്‍ ഇനി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് സച്ചിയെ യാത്രയാക്കാന്‍ നഞ്ചമ്മ തമ്മനത്തെ ഫ്ലാറ്റിലാണ് എത്തിയത്.അയ്യപ്പനും കോശിയും എന്ന സിനിമയില്‍ എക്സൈസ് ഓഫീസറുടെ വേഷത്തിലെത്തിയ പഴനിസാമിയും നഞ്ചിയമ്മക്കൊപ്പമുണ്ടായിരുന്നു.