LiveTV

Live

Entertainment

ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ചില സെറ്റുകളില്‍ തരംതിരിവുകളുണ്ട്, പക്ഷെ മലയാള സിനിമയില്‍ നെപോട്ടിസമില്ലെന്ന് ജൂഡ് ആന്‍റണി

കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും

ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ചില സെറ്റുകളില്‍ തരംതിരിവുകളുണ്ട്, പക്ഷെ മലയാള സിനിമയില്‍ നെപോട്ടിസമില്ലെന്ന് ജൂഡ് ആന്‍റണി

മലയാള സിനിമയില്‍ മുളയിലെ നുളളുന്നവരുണ്ടെന്ന നീരജ് മാധവിന്‍റെ പരാമര്‍ശനത്തിനെതിരെ സംവിധായകന്‍ ജൂഡ് ആന്‍റണി. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണെന്നും പക്ഷെ നെപോട്ടിസമില്ലെന്നും ജൂഡ് ആന്‍റണിയുടെ കുറിപ്പില്‍ പറയുന്നു.

മലയാള സിനിമയില്‍ സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേർതിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നുവെന്നുമായിരുന്നു നീരജിന്‍റെ കുറിപ്പ്. ഇതിനെതിരെ ഫെഫ്ക രംഗത്ത് വന്നിരുന്നു. വ്യക്തതയില്ലാത്ത ഇത്തരം പരാമര്‍ശങ്ങള്‍ സിനിമ നടന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഫെഫ്ക അമ്മക്ക് കത്ത് നല്‍കിയിരുന്നു.


മലയാള സിനിമയില്‍ മുളയിലെ നുളളുന്നവരുണ്ടെന്ന നീരജ് മാധവിന്‍റെ പരാമര്‍ശനത്തിനെതിരെ ഫെഫ്ക
Also Read

മലയാള സിനിമയില്‍ മുളയിലെ നുളളുന്നവരുണ്ടെന്ന നീരജ് മാധവിന്‍റെ പരാമര്‍ശനത്തിനെതിരെ ഫെഫ്ക

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മലയാള സിനിമയിൽ നെപോട്ടിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് കാമറ അസിസ്റ്റന്‍സ് ജൂനിയേർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു . കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും

ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും . കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങള്‍ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്‍റെയും പുറകെ പോയാൽ സിനിമ അതിന്‍റെ പാട്ടിന് പോകും

'വളർന്നു വരുന്ന ഒരാളെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ട്; തുറന്നടിച്ച് നീരജ് മാധവ്
Also Read

'വളർന്നു വരുന്ന ഒരാളെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ട്; തുറന്നടിച്ച് നീരജ് മാധവ്