LiveTV

Live

Entertainment

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്

ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്

നടന്‍ ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല നടിയും ഭാര്യയുമായ മേഘ്ന രാജ്. നാല് മാസം ഗര്‍ഭിണി കൂടിയായ മേഘ്നയെ ഭര്‍ത്താവിന്‍റെ മരണം അത്രേയറെ ആഘാതം ഏല്‍പ്പിച്ചിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന കുഞ്ഞതിഥിയെ കാണാനാകാതെയാണ് ചിരഞ്ജീവി ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞത്. 39 കാരനായ സര്‍ജ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പ്രിയതമന്‍റെ വിയോഗത്തിന് ശേഷം അദ്ദേഹത്തെക്കുറിച്ചെഴുതിയ മേഘ്നയുടെ കുറിപ്പ് ഉള്ളുപൊള്ളിക്കുന്നതാണ്. തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിലൂടെ വീണ്ടും അദ്ദേഹത്തെ കാണുമെന്നാണ് മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.



നെഞ്ച് പൊട്ടിക്കരഞ്ഞ് മേഘ്ന; ചിരഞ്ജീവി സര്‍ജക്ക് കണ്ണീരോടെ വിട
Also Read

നെഞ്ച് പൊട്ടിക്കരഞ്ഞ് മേഘ്ന; ചിരഞ്ജീവി സര്‍ജക്ക് കണ്ണീരോടെ വിട

മേഘ്നയുടെ കുറിപ്പ് വായിക്കാം

‘ചീരു, ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും എനിക്ക് നിന്നോട് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. എന്‍റെ സുഹൃത്ത്, എന്‍റെ കാമുകൻ, എന്‍റെ ജീവിതപങ്കാളി, എന്‍റെ കുഞ്ഞ്, എന്‍റെ വിശ്വസ്തൻ, എന്‍റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ്. നീ എന്‍റെ ആത്മാവിന്‍റെ ഒരു ഭാഗമാണ് ചീരു. ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഞാൻ ഇതാ വീട്ടിലെത്തി എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്‍റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. നിന്നെ ഒന്നു തൊടാൻ പോലുമാകാതെ എന്‍റെ ഹൃദയം വേദനിക്കുന്നു. വേദനിച്ച് വേദനിച്ച് പതിയെ ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്‍റെ സാന്നിധ്യം ചുറ്റുമുള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ? നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്നേഹത്തിന്‍റെ പ്രതീകം. ആ മധുര അത്ഭുതത്തിന് എക്കാലവും ഞാൻ നിന്നോട് കടപ്പെട്ടിരിക്കും.

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്‍റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു

മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണി; ചിരഞ്ജീവി വിട പറഞ്ഞത് കുഞ്ഞതിഥിയെ കാണാനാകാതെ
Also Read

മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണി; ചിരഞ്ജീവി വിട പറഞ്ഞത് കുഞ്ഞതിഥിയെ കാണാനാകാതെ