LiveTV

Live

Entertainment

‘ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ഐസ് ഓപ്പണ്‍…’ നയന്‍സിന്‍റെ ഫോട്ടോഗ്രാഫറായി മമ്മൂട്ടി

2015ല്‍ പുറത്തിറങ്ങിയ ഭാസ്കര്‍ ദ റാസ്കല്‍ എന്ന സിനിമയുടെ സെറ്റിലെ ദൃശ്യങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക്കില്‍ വൈറലായിരിക്കുന്നത്


‘ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ഐസ് ഓപ്പണ്‍…’ നയന്‍സിന്‍റെ ഫോട്ടോഗ്രാഫറായി മമ്മൂട്ടി

അഭിനയം പോലെ നടന്‍ മമ്മൂട്ടിക്ക് പ്രിയപ്പെട്ടതാണ് ഫോട്ടോഗ്രഫിയും. മമ്മൂട്ടി പല പ്രമുഖരുടെയും ഫോട്ടോ എടുക്കുന്ന ചിത്രങ്ങളും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയുടെ ഫോട്ടോ എടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ഭാസ്കര്‍ ദ റാസ്കല്‍ എന്ന സിനിമയുടെ സെറ്റിലെ ദൃശ്യങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക്കില്‍ വൈറലായിരിക്കുന്നത്.

 മുണ്ടുടുത്ത്, മീശ പിരിച്ച് അരവിന്ദ് സാമി; ഭാസ്കര്‍ ദ റാസ്കല്‍ തമിഴ് ട്രയിലര്‍ കാണാം
Also Read

മുണ്ടുടുത്ത്, മീശ പിരിച്ച് അരവിന്ദ് സാമി; ഭാസ്കര്‍ ദ റാസ്കല്‍ തമിഴ് ട്രയിലര്‍ കാണാം

മമ്മൂട്ടിയാണ് നയന്‍താരയുടെ ഫോട്ടോ എടുക്കുന്നത്. ഫോട്ടോ എടുത്ത ശേഷം ക്യാമറ കൈമാറി പിന്നീട് നയന്‍താരയ്ക്ക് ഒപ്പം നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം.

ഭാസ്കര്‍ ഒരു റാസ്കല്‍ തമിഴില്‍; ടീസര്‍ കാണാം
Also Read

ഭാസ്കര്‍ ഒരു റാസ്കല്‍ തമിഴില്‍; ടീസര്‍ കാണാം

സിദ്ദിഖാണ് ഭാസ്കര്‍ ദ റാസ്കല്‍ സംവിധാനം ചെയ്തിരിക്കുന്നത്. തസ്കര വീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍സും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഭാസ്കര്‍ ദ റാസ്കല്‍. പിന്നീട് പുതിയ നിയമം എന്ന സിനിമയിലും ഇരുവരും ഒന്നിച്ചു. 2015 ലെ വിഷുദിനത്തിൽ തിയറ്ററുകളിൽ എത്തിയ ഭാസ്ക്കർ ദ റാസ്ക്കൽ പ്രദർശനവിജയം നേടിയിരുന്നു. സനൂപ് സന്തോഷ്, ബേബി അനിഘ, ജനാർദ്ദനൻ, ജെ.ഡി. ചക്രവർത്തി, ഇഷ തൽവാർ, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഭാസ്കര്‍ ഒരു റാസ്കല്‍ എന്ന പേരില്‍ ചിത്രം 2018ല്‍ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. അരവിന്ദ് സാമി, അമല പോള്‍ എന്നിവരായിരുന്നു നായികാനായകന്‍മാര്‍.

#Mammookka #Nayans #RareVideo

Posted by Vishal Krishnamoorthy on Sunday, June 14, 2020