LiveTV

Live

Entertainment

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുക മാത്രമാണ് ഒരേയൊരു ലക്ഷ്യമെന്ന് നടന്‍ സോനു സൂദ്

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും പ്രചരണം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിനയത്തിലാണ് തന്‍റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി


ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുക മാത്രമാണ് ഒരേയൊരു ലക്ഷ്യമെന്ന് നടന്‍ സോനു സൂദ്

കോവിഡ് കാലത്ത് ബോളിവുഡ് നടന്‍ സോനു സൂദ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. സിനിമയില്‍ വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയതെങ്കിലും ജീവിതത്തില്‍ നന്‍മയുള്ള നായകനാണ് സോനു. പലയിടങ്ങളിലായി കുടുങ്ങിപ്പോയ തൊഴിലാളികളെ പലതരത്തിലാണ് സോനു സഹായിച്ചത്. നാടുകളിലേക്ക് എത്താന്‍ അവര്‍ക്ക് ബസുകള്‍ വിട്ടു നല്‍കിയ താരം ക്വാറന്‍റൈന്‍ ആവശ്യങ്ങള്‍ക്കായി തന്‍റെ ഹോട്ടലും വിട്ടു നല്‍കിയിരുന്നു.

ട്രയിനില്‍ ആയിരത്തിലേറെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിച്ച് സോനു സൂദ്
Also Read

ട്രയിനില്‍ ആയിരത്തിലേറെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിച്ച് സോനു സൂദ്

എന്നാല്‍ ഇതിനിടെ താരം ബി.ജെ.പിയില്‍ ചേരുകയാണെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും സോനുവിന്‍റെ ഘര്‍ ഭേജോ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ശിവസേനയുമായോ അതിന്‍റെ നേതൃത്വവുമായോ യാതൊരു ബന്ധവുമില്ലന്നും രാഷ്ട്രീയ ലക്ഷ്യങ്ങളിലെന്നും സോനു പറഞ്ഞു. മാത്രവുമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും പ്രചരണം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിനയത്തിലാണ് തന്‍റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി.

അവസാന കുടിയേറ്റ തൊഴിലാളിക്കും വീടണയാനുള്ള സൗകര്യമൊരുക്കുമെന്ന് സോനു സൂദ്
Also Read

അവസാന കുടിയേറ്റ തൊഴിലാളിക്കും വീടണയാനുള്ള സൗകര്യമൊരുക്കുമെന്ന് സോനു സൂദ്

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടിയോ മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടിയോ പ്രചരണത്തിനിറങ്ങുന്നില്ലെന്നും മുന്‍പും അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഉഹോപാഹങ്ങള്‍ ഒന്നും സത്യമല്ല, ഞാനൊരു എന്‍ജിനിയറാണ്, അതിലുപരി ഒരു നടനും അതിലാണ് എന്‍റെ ശ്രദ്ധ.താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന് സൂദ് സമ്മതിച്ചു. “അദ്ദേഹം സാധാരണക്കാരുമായി ബന്ധപ്പെടുന്ന രീതി എനിക്കിഷ്ടമാണ്. അദ്ദേഹം ഒരു പ്രചോദനമാണ്. ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, പക്ഷേ അതിനർത്ഥം ഞാൻ ബി.ജെ.പിയിൽ ചേരുന്നുവെന്നല്ല, ”സോനു സൂദ് കൂട്ടിച്ചേര്‍ത്തു.

'സോഷ്യല്‍ മീഡിയയില്‍ സമയം കളയണോ അതോ മറ്റുള്ളവരെ സഹായിക്കണോയെന്ന് തീരുമാനിക്കുക'; അതിഥി തൊഴിലാളികള്‍ക്ക്  ബസ് ഏര്‍പ്പാടാക്കി സോനു സൂദ്
Also Read

'സോഷ്യല്‍ മീഡിയയില്‍ സമയം കളയണോ അതോ മറ്റുള്ളവരെ സഹായിക്കണോയെന്ന് തീരുമാനിക്കുക'; അതിഥി തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പാടാക്കി സോനു സൂദ്

ഉത്തര്‍പ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍, തമിഴ്നാട്, ഝാര്‍ഖണ്ഡ്, ഒഡിഷ, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത പാര്‍ട്ടികളിലുള്ള സര്‍ക്കാരാണ് ഉള്ളത്. അവരോടൊപ്പം ചേര്‍ന്നാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വദേശത്ത് എത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും സോനു പറഞ്ഞു.