LiveTV

Live

Entertainment

സുശാന്ത് സിങിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു

ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടു മാറുന്നത് മുന്‍പ് കുടുംബത്തെ തേടി മറ്റൊരു ദുഖം.

സുശാന്ത് സിങിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു

ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടു മാറുന്നത് മുന്‍പ് കുടുംബത്തെ തേടി മറ്റൊരു ദുഖം. നടന്റെ വിയോഗം താങ്ങാനാവാതെ സഹോദരന്റെ (കസിന്‍ ബ്രദര്‍) ഭാര്യയാണ് മരിച്ചു. ബിഹാറിലെ പൂര്‍ണിയയിലുള്ള ബന്ധുവായ സഹോദരന്റെ ഭാര്യ സുധ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ മുംബൈയില്‍ പുരോഗമിക്കുമ്പോഴായിരുന്നു സുധയുടെ മരണം. സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ടത് മുതൽ സുധ ദേവി കടുത്ത ദു:ഖത്തിലായിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.

നടന്റെ സംസ്‌കാര ചടങ്ങുകള്‍ മുംബൈ വിലേ പാര്‍ലെ ശ്മശാനത്തില്‍ ഇന്നലെ വൈകീട്ട് നാലോടെ നടന്നു. പാട്‌നയില്‍ നിന്ന് സുശാന്തിന്റെ അച്ഛനും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബോളിവുഡ് താരങ്ങളായ കൃതി സനോണ്‍, ശ്രദ്ധ കപൂര്‍, വിവേക് ഒബ്‌റോയ്, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

നടനെ ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.നടന്‍ വിഷാദത്തിന് അടിമയായിരുന്നുവെന്നും ആറു മാസമായി ചികിത്സയിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.