LiveTV

Live

Entertainment

സുശാന്തിന്‍റെ കരിയർ തകർത്തത് അവരാണ്, എന്നിട്ട് മരിച്ചു കഴിഞ്ഞപ്പോൾ നാടകം കളിക്കുന്നു; രൂക്ഷവിമർശനവുമായി നടൻ നിഖില്‍

പ്രശസ്ത സംവിധായകൻ കരൺ ജോഹറും സോഷ്യല്‍ മീഡിയയില്‍ ദുഃഖം പങ്കിട്ടിരുന്നു

സുശാന്തിന്‍റെ കരിയർ തകർത്തത് അവരാണ്, എന്നിട്ട് മരിച്ചു കഴിഞ്ഞപ്പോൾ നാടകം കളിക്കുന്നു; രൂക്ഷവിമർശനവുമായി നടൻ നിഖില്‍

നടൻ സുശാന്ത് സിങ് രജ്പുതിന്‍റെ അകാല വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബോളിവുഡ്. വിഷാദരോഗത്തിന് അടിമയായിരുന്ന സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സിനിമാരംഗത്തെ നിരവധി പേര്‍ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ചിരുന്നു. പ്രശസ്ത സംവിധായകൻ കരൺ ജോഹറും സോഷ്യല്‍ മീഡിയയില്‍ ദുഃഖം പങ്കിട്ടിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ നിഖിൽ ദ്വിവേദി.

സുശാന്ത് സിങിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു
Also Read

സുശാന്ത് സിങിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു

കരിയറിൽ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ഇത്തരക്കാർ കൂടെ നിൽക്കുകയൊള്ളൂവെന്നും ബോളിവുഡ് സിനിമാ ലോകത്തിന്‍റെ കപടനാട്യം തനിക്കിപ്പോൾ മനസിലായെന്നാണ് നിഖിലിന്‍റെ ട്വീറ്റ്. ‘നടൻ സുശാന്ത് സിങ് രജ്പുതിന്‍റെ ആത്മഹത്യ വാർത്തയോട് ചില സിനിമാ താരങ്ങളുടെ പ്രതികരണങ്ങൾ കണ്ടപ്പോഴാണ് സഹതാപം തോന്നുന്നത്. സുശാന്തിനോട് അവർ അടുപ്പം പുലർത്താതിരുന്നതിൽ ഖേദിക്കുന്നുവെന്ന്. അതിൽ ആരാണ് കുറ്റക്കാർ? ആരാണ് അയാളുടെ കരിയർ താഴേക്ക് കൂപ്പുകുത്തിച്ചത്. ദയവ് ചെയ്ത് മിണ്ടാതിരിക്ക്. നിങ്ങൾ ഇമ്രാൻ ഖാനുമായി അടുപ്പത്തിലായിരുന്നോ? അല്ലെങ്കിൽ അഭയ് ഡിയോൾ. അല്ലല്ലോ? പക്ഷേ ഇവരൊക്കെ കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ നിങ്ങൾ അരികില്‍ ഉണ്ടാകും.’–നിഖിൽ കുറിച്ചു.

സുശാന്ത് സിങ് രാജ്പുതിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Also Read

സുശാന്ത് സിങ് രാജ്പുതിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കരൺ ജോഹറിനെതിരെയാണ് നിഖിലിന്‍റെ ആരോപണം എന്നാണ് വിലയിരുത്തപ്പെടുന്നത്. സുശാന്തിന്‍റെ അവസാന ചിത്രം ഡ്രൈവ് നിർമിച്ചത് കരൺ ജോഹറായിരുന്നു. എന്നാല്‍ ഈ ചിത്രം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം താരത്തിന് അവസരങ്ങള്‍ കുറവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്‍റെ മരണത്തിന് പിന്നാലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു കരണ്‍ കുറിച്ചത്. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.