LiveTV

Live

Entertainment

'ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുൻപിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്'; സുശാന്തിന്‍റെ മരണത്തില്‍ സംവിധായകന്‍റെ കുറിപ്പ്

മലയാളത്തിലെ ആദ്യത്തെ സിംഗിൾ ഷോട്ട് വേൾഡ് റെക്കോർഡ് മൂവി എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ചിത്രത്തിന്‍റെ സംവിധായകനാണ് നിഷാദ് ഹസ്സന്‍.

'ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുൻപിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്'; സുശാന്തിന്‍റെ മരണത്തില്‍ സംവിധായകന്‍റെ കുറിപ്പ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവന്നതോടെ ആത്മഹത്യയെ കുറിച്ച് താനും ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി സംവിധായകന്‍ നിഷാദ് ഹസ്സന്‍. തന്‍റെ ആദ്യ ചിത്രം തിയേറ്ററുകളിലെത്താതെ പ്രതിസന്ധിയിലായ സമയത്താണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നും അന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെട്ടതായും നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മലയാളത്തിലെ ആദ്യത്തെ സിംഗിൾ ഷോട്ട് വേൾഡ് റെക്കോർഡ് മൂവി എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് നിഷാദ് ഹസ്സന്‍.

നിഷാദ് ഹസ്സന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആത്മഹത്യ പഠിപ്പിച്ച പാഠം

സ്വന്തം ജീവൻ വേണ്ട എന്ന് വെക്കുന്ന ആ നിമിഷത്തിൽ അയാളുടെ മാനസിക സംഘർഷം എത്രത്തോളമായിരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല ... ഒരിക്കൽ ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുൻപിലേക്ക് ഞാനും എടുത്ത് ചാടിയിട്ടുണ്ട് ... വീട്ടുകാരും ഭാര്യയും കുട്ടിയും കൂട്ടുകാരും ഒന്നും ആ നിമിഷം കൺമുന്നിൽ വന്നില്ല ... ഒരിക്കലും ആത്മഹത്യ ഒന്നിനും ഒരു കാരണമല്ല എന്ന് ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നിട്ടുപോലും മനസ്സ് മരവിച്ച ആ അവസ്ഥയിൽ അങ്ങനെ ചെയ്ത് പോയി ... മലയാളത്തിലെ ആദ്യത്തെ വേൾഡ് റെക്കോർഡ് സിംഗിൾ ഷോട്ട് മൂവി സംവിധാനം ചെയ്ത് നിർമ്മാതാവുമായുള്ള പ്രശ്നത്തിൽ രണ്ട് വർഷത്തോളം കോടതിയും കേസുമായി പോരാട്ടം നടത്തി റിലീസിന്റെ അടുത്ത ദിവസത്തിൽ വീണ്ടും തീയേറ്റർ സംഘടനയിൽ നിന്ന് സ്റ്റേ ലഭിച്ചപ്പോൾ ആകെ തകർന്ന് പോയി... എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നവരെ കുറിച്ച് ഞാൻ ജീവനേക്കാൾ സ്നേഹിച്ച എന്റെ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ അതൊരിക്കലും പുറത്തിറങ്ങില്ലെന്ന് മനസ്സ് പറഞ്ഞപ്പോൾ ഞാനങ്ങനെ ചെയ്ത് പോയി. എന്റെ സുഹൃത്തിന്റെ കരങ്ങൾ ദൈവ രൂപത്തിൽ എന്നെ തള്ളി മാറ്റിയപ്പോൾ എന്റെ കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒന്ന് പൊട്ടിക്കരഞ്ഞപ്പോൾ ഞാൻ ജീവിതത്തിലേക്ക് തിരിച്ച് വന്നു ... വീണ്ടും പോരാടി കുറച്ചെങ്കിൽ കുറച്ച് തീയ്യേറ്ററിൽ ആ പടം റിലീസ് ചെയ്തു... മറ്റുള്ളവർക്കെന്തായിരുന്നു എന്നുള്ളതിലല്ല എനിക്കെന്റെ ജീവനേക്കാൾ വലുതായിരുന്നു എന്റെ സിനിമ,,,, ചിലത് നമ്മളെ വലിയ പാഠങ്ങൾ പഠിപ്പിക്കും അത്തരത്തിലൊരു പാഠപുസ്തകമായിരുന്നു വിപ്ലവം.... എന്നെ കൂടുതൽ കരുത്തനാക്കിയതും , കാത്തിരുന്നാൽ പോരാടിയിൽ നിന്റെ സ്വപ്നങ്ങൾക്ക് ഒരിക്കൽ ജീവൻ ലഭിക്കുമെന്ന് ആ ആത്മഹത്യ ശ്രമം എന്നെ പഠിപ്പിച്ചു ... ചത്താലും ഇനി ആത്മഹത്യ ചെയില്ലെന്ന തീരുമാനം ഞാനന്നെടുത്തു...

ഒന്ന് കെട്ടിപ്പിടിക്കാൻ സാന്ത്വനിപ്പിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ..... ചിലപ്പോൾ

RIP സുശാന്ത് സിംഗ് രജ്പുത്.