LiveTV

Live

Entertainment

നടി രമ്യാ കൃഷ്ണന്‍റെ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

മഹാബലിപുരത്ത് നിന്നു ചെന്നൈയിലേക്കുള്ള യാത്രയിൽ ഈസ്റ്റ് കോസ്റ്റ് റോഡില്‍ വാഹന പരിശോധനയിലാണ് മദ്യക്കുപ്പികള്‍ പിടികൂടിയത്

നടി രമ്യാ കൃഷ്ണന്‍റെ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

നടി രമ്യാകൃഷ്ണന്‍റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടികൂടി. മഹാബലിപുരത്ത് നിന്നു ചെന്നൈയിലേക്കുള്ള യാത്രയിൽ ഈസ്റ്റ് കോസ്റ്റ് റോഡില്‍ വാഹന പരിശോധനയിലാണ് മദ്യക്കുപ്പികള്‍ പിടികൂടിയത്. രമ്യ കൃഷ്ണന്‍ കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് രമ്യ കൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എട്ട് മദ്യക്കുപ്പികളും രണ്ട് ക്രെയ്റ്റ് ബിയര്‍ ബോട്ടിലുമാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ടൊയോട്ട ഇന്നോവ കാറില്‍ നിന്നാണ് ഈസ്റ്റ് കോസ്റ്റ് റോഡിലെ മുതുകാട് ചെക്ക് പോസ്റ്റില്‍ വെച്ച് മദ്യം പിടികൂടിയത്. ഡ്രൈവര്‍ സെല്‍വനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിൽ മദ്യശാലകള്‍ തുറക്കാൻ അനുമതിയില്ല. എന്നാല്‍ മറ്റ് ജില്ലകളിൽ മദ്യശാലകള്‍ തുറക്കുന്നുണ്ട്. അതിനാല്‍ ചെന്നൈയിലേക്ക് മദ്യം കടത്തുന്നത് വ്യാപകമാണ്. ഇതോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.