LiveTV

Live

Entertainment

"കരണ്ട്"തിന്നുന്ന ബിൽ വന്നിട്ടുണ്ട്; ശ്രദ്ധേയമായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

"കരണ്ട്"തിന്നുന്ന ബിൽ വന്നിട്ടുണ്ട്; ശ്രദ്ധേയമായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്തെ വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള പരാതികള്‍ തീരുന്നില്ല. വൈദ്യുതി ബില്ല് ലഭിച്ചവരെല്ലാം അന്തംവിട്ട് നില്‍ക്കുകയാണ് താനും. പലര്‍ക്കും ഇതുവരെ ലഭിച്ചതിനേക്കാളും ഇരട്ടിയാണ് വൈദ്യുതി ബില്‍. ഇതു സംബന്ധിച്ച വിവാദങ്ങളും ഒരു ഭാഗത്ത് കൊഴുക്കുന്നുണ്ട്. വൈദ്യുതിചാര്‍ജ് വര്‍ധനവിനെതിരെ പ്രതിപക്ഷവും പ്രത്യക്ഷമായി രംഗത്തുണ്ട്. എന്നിരുന്നാലും വൈദ്യുതിബില്ലുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായത് സംവിധായകന്‍ അനീസ് ഉപാസനയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 11,273 രൂപയാണ് ബില്ലിലെ തുക. ഇത്രയും രൂപക്കുള്ള വൈദ്യുതി ഉപയോഗിച്ചില്ലെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

നിരക്ക് കൂട്ടാതെ തന്നെ വൈദ്യുതിബോര്‍ഡ് ഷോക്കടിപ്പിച്ചു; വിമര്‍ശവുമായി ഉമ്മന്‍ചാണ്ടി
Also Read

നിരക്ക് കൂട്ടാതെ തന്നെ വൈദ്യുതിബോര്‍ഡ് ഷോക്കടിപ്പിച്ചു; വിമര്‍ശവുമായി ഉമ്മന്‍ചാണ്ടി