LiveTV

Live

Entertainment

ജിം ബോഡി വിത്ത് നോ താടി; പുതിയ ലുക്കില്‍ പൃഥ്വിരാജ്

ജിം ബോഡി വിത്ത് നോ താടി എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുപ്രിയക്കൊപ്പമുള്ള ഫോട്ടോ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്

ജിം ബോഡി വിത്ത് നോ താടി; പുതിയ ലുക്കില്‍ പൃഥ്വിരാജ്

ആട് ജീവിതത്തിന്‍റെ ഷൂട്ടിംഗിന് ശേഷം മടങ്ങിയെത്തിയ നടന്‍ പൃഥ്വിരാജ് ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയിരിക്കുകയാണ്. ഷൂട്ടിംഗിന് വേണ്ടി മെലിഞ്ഞുണങ്ങിയ പൃഥ്വി ഇപ്പോള്‍ തന്‍റെ പഴയ ഫിറ്റ്നെസ് വീണ്ടെടുത്തു. ഒപ്പം കഴിഞ്ഞ കുറെ മാസങ്ങളായി വളര്‍ത്തിക്കൊണ്ടിരുന്ന കട്ടത്താടിയും കളഞ്ഞു. താടിയും മീശയും കളഞ്ഞ പൃഥ്വിയുടെ ക്ലീന്‍ ഷേവ് ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജിം ബോഡി വിത്ത് നോ താടി എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുപ്രിയക്കൊപ്പമുള്ള ഫോട്ടോ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആടുജീവിതം എന്ന സിനിമയ്ക്കായി കഴിഞ്ഞ ഒക്ടോബറിലാണ് പൃഥ്വി തന്‍റെ താടി വളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് വന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ താടിയുള്ള ലുക്കിലാണ് താരം അഭിനയിച്ചത്. താടിക്കൊപ്പം മുടിയും വളര്‍ത്തി ശരീരവും മെലിയിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് താരം ജോര്‍ദാനിലേക്ക് ആടുജീവിതം ഷൂട്ടിങ്ങിനായി പോയത്. എന്നാല്‍ കോവിഡ് മൂലം പൃഥ്വിയും അണിയറപ്രവര്‍ത്തകരും അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് മെയ് 22ന് നാട്ടിലെത്തിയ താരം ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കുടുംബത്തോടൊപ്പം ചേര്‍ന്നത്. പൃഥ്വിയുടെ രണ്ട് കോവിഡ് ഫലവും നെഗറ്റീവായിരുന്നു.