ആ ഒക്കത്തിരിക്കുന്ന കുട്ടി ലേഡി സൂപ്പര്‍സ്റ്റാറാണ്; അച്ഛനോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് മധു വാര്യര്‍
അച്ഛന് മാധവ വാര്യരുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മച്ചിത്രവുമായി നടനും സംവിധാകനുമായ മധു വാര്യര്‍

അച്ഛന് മാധവ വാര്യരുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മച്ചിത്രവുമായി നടനും സംവിധാകനുമായ മധു വാര്യര്‍. അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് മധു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അച്ഛന്റെ ഒക്കത്തിരിക്കുന്ന കുട്ടി മധുവിനെയും കുട്ടി മഞ്ജുവിനെയും ചിത്രത്തില്‍ കാണാം.

2018 ജൂണ്‍ 10നാണ് മഞ്ജുവിന്റെയും മധുവിന്റെയും അച്ഛന് ടി.വി മാധവന് അന്തരിക്കുന്നത്. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാള് ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്റായിരുന്ന അച്ഛന് ഏറെ കഷ്ടപ്പെട്ടാണ് തങ്ങളെ വളര്‍ത്തിയതെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കൊരുത്തതാണ് തന്റെ ചിലങ്കയെന്നായിരുന്നു നടി പറഞ്ഞത്. കലോത്സവ വേദിയിലൂടെ സിനിമയിലേക്കെത്തിയ മഞ്ജുവിന് അച്ഛന് എന്നും പിന്തുണ നല്‍കിയിരുന്നു. 1995ലാണ് മഞ്ജു സിനിമയിലെത്തുന്നത്. അഭിനയ മികവ് കൊണ്ട് പെട്ടെന്ന് തന്നെ മഞ്ജു മലയാള സിനിമയുടെ ഇഷ്ട നായികയായി മാറുകയും ചെയ്തു.

തുടര്‍ന്നാണ് സഹോദരന് മധു വാര്യര്‍ സിനിമയിലെത്തുന്നത്. നിരവധി ചിത്രങ്ങളില്‍ നായകനായും സഹറോളുകളിലും അഭിനയിച്ചെങ്കിലും സഹോദരിയെപ്പോലെ തിളങ്ങാന്‍ മധുവിന് സാധിച്ചില്ല. ഇപ്പോള്‍ മഞ്ജുവിനെ നായികയാക്കി ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മധു. ബിജു മേനോനാണ് ചിത്രത്തിലെ നായകന്.
Adjust Story Font
16