LiveTV

Live

Entertainment

കീർത്തിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ പെൻഗ്വിന്റെ ടീസർ പുറത്ത്​

ആമസോണ്‍ പ്രൈം വിഡിയോയില്‍ ജൂണ്‍ 19-ന് തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്തും ചിത്രം റിലീസ് ചെയ്യും

കീർത്തിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ പെൻഗ്വിന്റെ ടീസർ പുറത്ത്​

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നതും കീര്‍ത്തി സൂരേഷ് മുഖ്യറോളിലെത്തുന്നതുമായ പെന്‍ഗ്വിന്‍ സിനിമയുടെ ടീസര്‍ ഇന്ത്യന്‍ സിനിമയിലെ താരറാണിമാരായ സാമന്ത അക്കിനേനിയും താപ്‌സീ പന്നുവും ത്രിഷയും മഞ്ജു വാര്യരും ചേര്‍ന്ന് ഇന്ന് പുറത്തിറക്കി.

ആമസോണ്‍ പ്രൈം വിഡിയോയിലൂടെ മാത്രമായി ജൂണ്‍ 19-ന് വേള്‍ഡ് പ്രീമിയറിന് തയ്യാറെടുക്കുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍, തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥയാണ്.

കാര്‍ത്തിക് സുബ്ബരാജ്, സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായി ജൂണ്‍ 19-ന് തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്തും ചിത്രം റിലീസ് ചെയ്യും.