LiveTV

Live

Entertainment

സിനിമ നിർമാതാവ് കോവിഡ് ബാധിച്ചു മരിച്ചു

‘ദുബൈക്കാരൻ’ എന്ന സിനിമ നിർമിച്ചു വേഷമിട്ടിരുന്നു

സിനിമ നിർമാതാവ് കോവിഡ് ബാധിച്ചു മരിച്ചു

മലയാളി സിനിമ നിർമാതാവ് റാസൽഖൈമയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആലുവ ശങ്കരൻകുഴി വീട്ടിൽ ഹസൻ അലിയാണ് (50) മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു. ചലച്ചിത്രനിർമാതാവും നടനുമാണ്. 'ദുബൈക്കാരൻ’ എന്ന സിനിമ നിർമിച്ചു വേഷമിട്ടിരുന്നു. റാസൽഖൈമ സൈഫ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.