LiveTV

Live

Entertainment

ഇസമോള്‍ക്കൊരു കുഞ്ഞനിയന്‍; ടോവിനോ തോമസിന് ആണ്‍കുഞ്ഞ് പിറന്നു

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ടോവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു

ഇസമോള്‍ക്കൊരു കുഞ്ഞനിയന്‍; ടോവിനോ തോമസിന് ആണ്‍കുഞ്ഞ് പിറന്നു

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ടോവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ടോവിനോ തോമസിനും ഭാര്യ ലിഡിയക്കും ജനിച്ചത്. ടോവിനോ തോമസ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബർ 25നാണ് ലിഡിയയെ ടോവിനോ മിന്നുകെട്ടിയത്. 2016 ജനുവരി 11ന് ഇരുവർക്കും ഇസ എന്ന പെൺകുട്ടി പിറന്നു.

ഫോറൻസികാണ് ടോവിനോയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് പുറത്തിറങ്ങാനിരിക്കെയാണ് ഇന്ത്യയില്‍ കോവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

പുതിയ കുഞ്ഞ് പിറന്നതില്‍ നിരവധി താരങ്ങള്‍ ആശംസ നേര്‍ന്നു. വിനയ് ഫോര്‍ട്ട്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ആഷിഖ് അബു, പൂര്‍ണിമ ഇന്ദ്രജിത്ത്, നീരജ് മാധവ് എന്നിവരാണ് ടോവിനോക്ക് ആശംസകളര്‍പ്പിച്ചത്.

View this post on Instagram

😇

A post shared by Tovino Thomas (@tovinothomas) on