LiveTV

Live

Entertainment

കോവിഡ് ബാധിച്ച് മുന്‍ ബോളിവുഡ് നിര്‍മ്മാതാവ് അനില്‍ സൂരി മരിച്ചു

വൈറസ് ബാധയെ തുടര്‍ന്ന് മുബൈയിലെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 77 വയസായിരുന്നു


കോവിഡ് ബാധിച്ച് മുന്‍ ബോളിവുഡ് നിര്‍മ്മാതാവ് അനില്‍ സൂരി മരിച്ചു

കോവിഡ് ബാധിച്ച് മുന്‍ ബോളിവുഡ് നിര്‍മ്മാതാവ് അനില്‍ സൂരി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് മുബൈയിലെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 77 വയസായിരുന്നു.

അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയുണ്ടായിരുന്നുവെന്ന് സഹോദരന്‍ രാജീവ് സുരി പറഞ്ഞു. ആദ്യം അദ്ദേഹത്തെ ലീലാവതി, ഹിന്ദുജ എന്നീ ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ രണ്ട് ആശുപത്രികളും അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു. എന്നാല്‍ അടുത്ത ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച അനില്‍ സുരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അന്ന് വൈകീട്ട് ഏഴ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. വെള്ളിയാഴ്ച ഓഷിവാര ശ്മശാനത്തിലാണ് അദ്ദേഹത്തിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്.

സഹോദരന്‍ രാജീവ് സുരിയാണ് അനില്‍ സുരിയ്ക്ക് കൊറോണ വൈറസ്ബാധയുണ്ടായിരുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. പഴയ ഹിന്ദി ഹിറ്റുകളായ രാജ് തിലക്, കര്‍മയോഗി എന്നിങ്ങനെ നിരവധി സിനിമകളാണ് അനില്‍ സുരി നിര്‍മിച്ചിരിക്കുന്നത്. സൂരിയുടെ മരണത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.