LiveTV

Live

Entertainment

'മലപ്പുറം എന്ത് ചെയ്തു എന്ന് എനിക്കറിയണം, മരണം വരെ ഇവിടെ വർഗീയത നടക്കില്ല'; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി അജു വര്‍ഗീസ്

കേരളത്തില്‍ മരണം വരെ വര്‍ഗീയത നടക്കില്ലെന്നും ഈ സംഭവത്തില്‍ മലപ്പുറം എന്തു ചെയ്തു എന്ന് തനിക്കറിയണമെന്നും അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

'മലപ്പുറം എന്ത് ചെയ്തു എന്ന് എനിക്കറിയണം, മരണം വരെ ഇവിടെ വർഗീയത നടക്കില്ല'; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി അജു വര്‍ഗീസ്

പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ഹാഷ് ടാഗ് പിന്‍വലിക്കില്ലെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ചലച്ചിത്ര നടന്‍ അജു വര്‍ഗീസ്. കേരളത്തില്‍ മരണം വരെ വര്‍ഗീയത നടക്കില്ലെന്നും ഈ സംഭവത്തില്‍ മലപ്പുറം എന്തു ചെയ്തു എന്ന് തനിക്കറിയണമെന്നും അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറത്ത് എന്ന് പ്രചരിപ്പിക്കുന്ന ആനക്കെതിരായ അതിക്രമം യഥാര്‍ത്ഥത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്താണ് നടന്നിട്ടുള്ളത്. ഈ വസ്തുതകള്‍ എല്ലാം അറി‍ഞ്ഞിട്ടും ബി.ജെ.പി നേതാവായ സന്ദീപ് വാര്യര്‍ താന്‍ ഫേസ്ബുക്കില്‍ ഉപയോഗിച്ച മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

അജു വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഫ്രഷ്... ഫ്രഷ്എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ... രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം...പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല... എനിക്ക് രാഷ്‌ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ...മണ്ടൻ മാത്രം

മലപ്പുറം എന്ത് ചെയ്തു... എനിക്കറിയണം

'മലപ്പുറം എന്ത് ചെയ്തു എന്ന് എനിക്കറിയണം, മരണം വരെ ഇവിടെ വർഗീയത നടക്കില്ല'; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി അജു വര്‍ഗീസ്
Ijas Ul Haque