LiveTV

Live

Entertainment

പച്ചയമ്മാള്‍ തെലുങ്കില്‍ സുന്ദരാമ്മ; പ്രിയ മണിയുടെ ലുക്ക് പുറത്തുവിട്ട് നരപ്പ ടീം

1985ല്‍ തമിഴ്നാട്ടിലുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് അസുരന്

പച്ചയമ്മാള്‍ തെലുങ്കില്‍ സുന്ദരാമ്മ;  പ്രിയ മണിയുടെ ലുക്ക് പുറത്തുവിട്ട് നരപ്പ ടീം

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു ധനുഷ് നായകനായ അസുരന്‍. ധനുഷിന്‍റെ ഭാര്യയായ പച്ചയമ്മാളായിട്ടാണ് മ‌‍ഞ്ജു അഭിനയിച്ചത്. ആദ്യചിത്രം കൊണ്ട് തന്നെ തമിഴരുടെ മനസ് കവര്‍ന്നെടുത്തു മഞ്ജു. ചിത്രം തെലുങ്കിലെത്തുമ്പോള്‍ ദേശീയ പുരസ്കാര ജേതാവ് കൂടിയായ പ്രിയ മണിയാണ് പച്ചയമ്മാളിനെ അവതരിപ്പിക്കുന്നത്. തമിഴിലെ മഞ്ജുവിന്‍റെ അതേ കോസ്റ്റ്യൂമോട് കൂടിയുള്ള പ്രിയയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രിയയുടെ പിറന്നാള്‍ ദിനത്തിലാണ് നരപ്പ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയായിരുന്നു പ്രിയയുടെ ജന്‍മദിനം. ആദ്യം ശ്രിയ ശരണായിരിക്കും പച്ചയമ്മാളിന്‍റെ വേഷത്തിലെത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് പ്രിയ മണിയിലേക്ക് എത്തുന്നത്. സുന്ദരാമ്മ എന്നാണ് പ്രിയയുടെ കഥാപാത്രത്തിന്‍റെ പേര്.

പച്ചയമ്മാള്‍ തെലുങ്കില്‍ സുന്ദരാമ്മ;  പ്രിയ മണിയുടെ ലുക്ക് പുറത്തുവിട്ട് നരപ്പ ടീം
നരപ്പയില്‍ വെങ്കിടേഷ്

അസുരന്‍ തെലുങ്കിലെത്തുമ്പോള്‍ 'നരപ്പ'യാണ്. വെങ്കിടേഷാണ് നായകന്‍. ചിത്രത്തിലെ വെങ്കിടേഷിന്‍റെ ലുക്ക് അതിശയിപ്പിക്കുന്നതാണ്. ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് പ്രൊഡക്ഷന്‍സും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1985ല്‍ തമിഴ്നാട്ടിലുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് അസുരന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അസുരന്‍.