LiveTV

Live

Entertainment

''ഞാൻ കടം തിരിച്ചു കൊടുക്കാനുള്ളവർ ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്, കയ്യിൽ പണമുണ്ടായിട്ടല്ല''; ടിവി ചലഞ്ച് ഏറ്റെടുത്ത് നടന്‍ സുബീഷ് സുധി

സമൂഹത്തിൽ എല്ലാവരും ഒരേ അവസ്ഥയിൽ ജീവിക്കണം എന്നു ചിന്തിക്കുന്ന ഒരാളാണ് ഞാൻ

''ഞാൻ കടം തിരിച്ചു കൊടുക്കാനുള്ളവർ ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്, കയ്യിൽ പണമുണ്ടായിട്ടല്ല''; ടിവി ചലഞ്ച് ഏറ്റെടുത്ത് നടന്‍ സുബീഷ് സുധി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. ടിവിയില്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ട പല കുട്ടികള്‍ക്കും ക്ലാസുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്‍റെ സങ്കടത്തില്‍ ജീവന്‍ വെടിഞ്ഞ ദേവികയെ കണ്ടതാണ്. ഈ ഒരു ദുഃഖകരമായ സംഭവത്തിന് പിന്നാലെ സിനിമാരംഗത്തും മറ്റ് പല രംഗങ്ങളിലുള്ളവരും വിദ്യാര്‍ഥികളെ സഹായിക്കാന്‍ രംഗത്തെത്തുന്നുണ്ട്. നടന്‍ ടൊവിനോ തോമസും മഞ്ജു വാര്യരുമെല്ലാം ടിവികള്‍ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്‍ സുബീഷ് സുധിയും പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനായി ടിവി സംഭാവന ചെയ്തിരിക്കുകയാണ്. കയ്യില്‍ പൈസയുണ്ടായിട്ടല്ലെന്നും കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കള്‍ ഇത് കണ്ടിട്ട് പണം തിരിച്ചുചോദിക്കരുതെന്നും സുബീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

''ഞാൻ കടം തിരിച്ചു കൊടുക്കാനുള്ളവർ ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്, കയ്യിൽ പണമുണ്ടായിട്ടല്ല''; ടിവി ചലഞ്ച് ഏറ്റെടുത്ത് നടന്‍ സുബീഷ് സുധി

സുബീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഞാൻ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്.. പ്രവാസിയായ അച്ഛന്‍റെ പൈസ മാറാൻ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂർ ടൗണിൽ വന്ന് മസാല ദോശയോ അല്ലെങ്കിൽ പൊറോട്ടയോ ബിഫോ കഴിക്കുന്നതാണ് എന്റെ ജീവിതത്തിൽ ഒരു കാലത്തെ ഏറ്റവും വലിയ ആർഭാടം.. ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളിൽ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികൾ ഞാൻ കഴിക്കുന്ന ബീഫും പൊറോട്ടയും കഴിക്കുന്ന കണ്ടിട്ടുണ്ട്.തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട് .. മുതിർന്നപ്പോൾ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയിൽ ഞാൻ ചെയ്യാറുമുണ്ട്. സമൂഹത്തിൽ എല്ലാവരും ഒരേ അവസ്ഥയിൽ ജീവിക്കണം എന്നു ചിന്തിക്കുന്ന ഒരാളാണ് ഞാൻ.. അതാണ് ടിവി യില്ലാതെ ടാബ് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി DYFI TV ചലഞ്ച് ഭാഗമായി ഒരു ടിവി നൽകാൻ തീരുമാനിച്ചതു.. അതു ഇന്ന് DYFI യെ ഏൽപ്പിച്ചു. DYFI അതു അർഹതയുള്ള കൈകളിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടിവി യില്ലാതെ തന്‍റെ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ ദേവികക്ക് ആദരാഞ്ജലികൾ. .