LiveTV

Live

Entertainment

ഇത്രയധികം നായികമാരെ വെച്ച് പടം ചെയ്താലും മഞ്ജുവിനോടുള്ള ബഹുമാനവും സ്‌നേഹവും എന്നുമുണ്ടാകും; സിബി മലയില്‍

കാരണം അഭിനയമെന്ന് പറയുന്നത് ദൈവത്തിന്‍റെ പ്രത്യേകമായൊരു വരദാനമാണ്. അത് ലഭിച്ച പെണ്‍കുട്ടിയാണ് മഞ്ജു

ഇത്രയധികം നായികമാരെ വെച്ച് പടം ചെയ്താലും മഞ്ജുവിനോടുള്ള ബഹുമാനവും സ്‌നേഹവും എന്നുമുണ്ടാകും; സിബി മലയില്‍

മലയാളികളുടെ പ്രിയ നായികയാണ് മഞ്ജു വാര്യര്‍. വിവാഹശേഷം മഞ്ജു അഭിനയം നിര്‍ത്തിയെങ്കിലും നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം നടി തിരിച്ചെത്തുകയും ചെയ്തു. ഒരു നടിക്കും ലഭിക്കാത്ത സ്വീകരണമാണ് രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ സജീവമാണ് മഞ്ജു. ഇതിനിടയില്‍ തമിഴില്‍ അഭിനയിച്ച് തമിഴകത്തിന്‍റെ കൂടി ഇഷ്ടം കവര്‍ന്നെടുത്തു താരം. സംവിധായകരുടെ പ്രിയ നടിയാണ് മഞ്ജു. താരത്തിന്‍റെ അഭിനയത്തെക്കുറിച്ച് പ്രകീര്‍ത്തിക്കാത്ത സംവിധായകരില്ല. പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ മഞ്ജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിബി മഞ്ജുവിന്‍റെ അഭിനയത്തെ പ്രശംസിച്ചത്.

ഇന്നാണെങ്കില്‍ ‍ഒരു പക്ഷെ കിരീടം സാധ്യമാവില്ലായിരുന്നുവെന്ന് സിബി മലയില്‍
Also Read

ഇന്നാണെങ്കില്‍ ‍ഒരു പക്ഷെ കിരീടം സാധ്യമാവില്ലായിരുന്നുവെന്ന് സിബി മലയില്‍

സിബി മലയിലിന്‍റെ വാക്കുകള്‍

ഇത്രയധികം നായികമാരെ വെച്ച് പടം ചെയ്താലും മഞ്ജു വാര്യരോടുള്ള ബഹുമാനവും സ്‌നേഹവും എന്നും ഉണ്ടാവും. അവരുടെ കഴിവ് അപൂര്‍വ്വമായൊരു സിദ്ധിയാണ്. സല്ലാപം എന്ന സിനിമയുടെ ഡബ്ബിങ് ആദ്യം അറ്റന്‍ഡ് ചെയ്തത് ഞാനാണ്. ലോഹിയും മറ്റും തിരക്കിലായതിനാല്‍ പുതിയ നടിയാണ് എന്നോട് അറ്റന്‍ഡ് ചെയ്യാന്‍ പറയുകയായിരുന്നു.

ഡബ്ബിങ് കണ്ടോണ്ട് ഇരുന്നപ്പോള്‍ തന്നെ ഞാന്‍ അത്ഭുതപ്പെട്ടു. എന്തൊരു അഭിനയ സിദ്ധിയാണ് ഈ കുട്ടിയ്ക്ക്. ശ്രീജയാണ് അത് ഡബ്ബ് ചെയ്തത്. പക്ഷെ ഇമോഷണലൊക്കെ നന്നായി ചെയ്ത് മഞ്ജു ശരിക്കും ഡയലോഗ് പറഞ്ഞ് അഭിനയിച്ചിരുന്നു. ആ കുട്ടി നന്നായി ചെയ്തിട്ടുണ്ടല്ലോ. എന്തിനാണ് വേറെ ഒരാളെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് അന്നേരം ഞാന്‍ അവരെ വിളിച്ച് പറഞ്ഞിരുന്നു.

സമയ കുറവും മറ്റും കൊണ്ടും അന്ന് അവര്‍ക്ക് ഒരു വിശ്വാസ കുറവ് ഉള്ളത് കൊണ്ടും സംഭവിച്ചതാണ്. അങ്ങനെ അവിടെ നിന്നാണ് ആദ്യമായി മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കഴിവ് ഞാന്‍ കാണുന്നതും മനസിലാക്കുന്നതും. സല്ലാപത്തിന്റെ വിജയത്തിന് ശേഷം തിരുവനന്തപുരത്ത് വെച്ച് ഞങ്ങള്‍ ആഘോഷം നടത്തിയിരുന്നു.

സമ്മര്‍ ഇന്‍ ബത്‍ലഹേമില്‍ പൂച്ചയെ അയച്ച നായിക ആര്? സിബി മലയില്‍ പറയും
Also Read

സമ്മര്‍ ഇന്‍ ബത്‍ലഹേമില്‍ പൂച്ചയെ അയച്ച നായിക ആര്? സിബി മലയില്‍ പറയും

അന്ന് ഞാനും മഞ്ജുവും ലോഹിയും നില്‍ക്കുന്നതിനിടെ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണെന്ന് ലോഹി മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജന്മമില്ല. നീ അഭിനയിക്കാന്‍ വേണ്ടി പിറന്നതാണ്. ശരിക്കും അത് സത്യമാണ്. ലോഹിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ അല്ലെങ്കില്‍ ആ പ്രവചനത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ഞാന്‍ അതിനെ ഇപ്പോഴും കാണുന്നത്.

കാരണം അഭിനയമെന്ന് പറയുന്നത് ദൈവത്തിന്‍റെ പ്രത്യേകമായൊരു വരദാനമാണ്. അത് ലഭിച്ച പെണ്‍കുട്ടിയാണ് മഞ്ജു. അതില്ലാത്തൊരു ജീവിതം മഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്നാണ് ഒരു സിനിമാസ്വാദകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മഞ്ജുവിനെ ഏറ്റവും അടുത്ത് കാണുന്ന ആളെന്ന നിലയിലും എനിക്ക് അതിനെ അങ്ങനെ നോക്കി കാണുന്നതാണ് ഇഷ്ടമെന്ന് സിബി മലയില്‍ പറയുന്നു.