LiveTV

Live

Entertainment

ആനക്കെതിരായ അതിക്രമം ക്രിമിനല്‍ കേസ്, മുസ്‍ലിം വിരുദ്ധ അവസരമായി ഉപയോഗിക്കുന്നത് തെറ്റ്; നടി പാര്‍വതി

മലപ്പുറം ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരെയാണ് പാര്‍വതി ട്വിറ്ററില്‍ പ്രതികരിച്ചത്

ആനക്കെതിരായ അതിക്രമം ക്രിമിനല്‍ കേസ്, മുസ്‍ലിം വിരുദ്ധ അവസരമായി ഉപയോഗിക്കുന്നത് തെറ്റ്; നടി പാര്‍വതി

പാലക്കാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി നടി പാര്‍വതി. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരെയാണ് പാര്‍വതി ട്വിറ്ററില്‍ പ്രതികരിച്ചത്. മൃഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഈ സംഭവം മുസ്‍ലിം വിരുദ്ധ അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനികില്ലെന്നും പാര്‍വതി പറഞ്ഞു.

മനേക ഗാന്ധിക്ക് സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യ നിരക്ക് അറിയുമോ?
Also Read

മനേക ഗാന്ധിക്ക് സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യ നിരക്ക് അറിയുമോ?

'മൃഗങ്ങൾക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇതൊരു ക്രിമിനൽ കുറ്റം തന്നെയാണ്. സംഭവിച്ച കാര്യത്തില്‍ ഞെട്ടലുണ്ട്. ഇത് കാരണം ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു. ഈ പ്രശ്നം മുസ്ലിം വിരുദ്ധ അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് വരൂവെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് സോളിഡാരിറ്റിയും എസ്.ഐ.ഒവും പരാതി നൽകി
Also Read

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് സോളിഡാരിറ്റിയും എസ്.ഐ.ഒവും പരാതി നൽകി