LiveTV

Live

Entertainment

എ.എച്ച്.പി തകര്‍ത്ത മിന്നല്‍ മുരളിയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി

ക്രിസ്ത്യന്‍ പള്ളി മാതൃകയില്‍ തീര്‍ത്ത സെറ്റ് എ .എച്ച്. പി എന്ന സംഘടനയുടെ ആളുകള്‍ തകര്‍ത്തത് വിവാദമായിരുന്നു

എ.എച്ച്.പി തകര്‍ത്ത മിന്നല്‍ മുരളിയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്ത മിന്നല്‍ മുരളി സിനിമയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി. അമ്പല കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സെറ്റ് പൊളിച്ച് നീക്കിയത്. ക്രിസ്ത്യന്‍ പള്ളി മാതൃകയില്‍ തീര്‍ത്ത സെറ്റ് എ .എച്ച്. പി എന്ന സംഘടനയുടെ ആളുകള്‍ തകര്‍ത്തത് വിവാദമായിരുന്നു. ഈ കേസില്‍ എ.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരി പാലോടിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.

 ചിലര്‍ക്കിത് തമാശയാകാം, ട്രോളാവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു; മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതിനെതിരെ സംവിധായകന്‍
Also Read

ചിലര്‍ക്കിത് തമാശയാകാം, ട്രോളാവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു; മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതിനെതിരെ സംവിധായകന്‍

രാഷ്ട്രീയ ബജ്രംഗ് ദളിന്‍റെ മാതൃ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മതസൌഹാര്‍ദ്ദം തകര്‍ക്കുന്നതിന് ഗൂഡാലോചന നടത്തി സിനിമാസെറ്റ് തകര്‍ത്തുവെന്നാണ് സെറ്റ് തകര്‍ത്തവര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലുള്ളത്. ഗൂഡലോചനയില്‍ ജനറല്‍ സെക്രട്ടറി ഹരി പാലോടിനും പങ്കുള്ളതായും പൊലീസ് പറയുന്നു. സിനിമാ സെറ്റ് പൊളിക്കലിനിടെ പ്രതികൾ സമീപത്തെ ശ്രീകോവിലിന്‍റെ ഭിത്തി വൃത്തികേടാക്കിയെന്നും 25000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി റിമാന്‍ഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. സെറ്റ് തകർത്ത കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ കസ്റ്റഡി അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ സെറ്റ് എ.എച്ച്.പി-രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ പൊളിച്ചു
Also Read

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ സെറ്റ് എ.എച്ച്.പി-രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ പൊളിച്ചു

രതീഷ്, രാഹുൽ രാജ്, സന്ദീപ്, ഗോകുൽ, രാഹുൽ എന്നിവരാണ് ഈ കേസില്‍ റിമാൻഡിലുള്ളത്.മത സ്പർധ, മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അന്വഷണം തുടരുകയാണെന്നുമാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് സിനിമാസെറ്റ് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പൊളിച്ച് നീക്കിയത്.