LiveTV

Live

Entertainment

ലാലും മമ്മൂക്കയും ആരും അന്വേഷിച്ചില്ല, ദിലീപ് മാത്രമാണ് താന്‍ സിനിമ ചെയ്യാത്തതെന്താണെന്ന് ചോദിച്ചത്; സുരേഷ് ഗോപി

രഞ്ജി ഏട്ടന്‍റെ അടുത്ത് പറയട്ടെ ? ഷാജിയേട്ടന്‍റെ അടുത്ത് പറയട്ടെ ?' അപ്പോഴും ദിലീപ് ചോദിക്കുന്നത് അതാണ്.


ലാലും മമ്മൂക്കയും ആരും അന്വേഷിച്ചില്ല, ദിലീപ് മാത്രമാണ് താന്‍ സിനിമ ചെയ്യാത്തതെന്താണെന്ന് ചോദിച്ചത്; സുരേഷ് ഗോപി

ഇടവേളക്ക് ശേഷം സുരേഷ് ഗോപി അഭിനയിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. അതിനിടയില്‍ റിയാലിറ്റി ഷോ അവതാരകനായി അദ്ദേഹം തിളങ്ങിയെങ്കിലും സിനിമയില്‍ നിന്നു വിട്ടുനിന്നു. ഈ സമയത്ത് താന്‍ സിനിമ ചെയ്യുന്നുണ്ടോയെന്ന് തന്‍റെ സഹതാരങ്ങള്‍ പോലും തിരക്കിയില്ലെന്ന് സുരേഷ് ഗോപി പറയുന്നു. ദിലീപ് മാത്രമാണ് തന്നെക്കുറിച്ച് അന്വേഷിച്ചതെന്നും കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി വെളിപ്പെടുത്തി.

. മോഹന്‍ലാലോ മമ്മൂട്ടിയോ ഒന്നും തന്നെ വിളിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുമില്ല. അത് ചെയ്തത് ദിലീപാണ്. എന്‍റെ കാര്യം അവര് നോക്കുന്നില്ലല്ലോ, ലാല്‍(മോഹൻലാൽ) വിളിച്ചിട്ട് എന്‍റെ അടുത്ത് ചോദിച്ചിട്ടില്ല ‘നീ എന്തിനാണ് ഈ ഗ്യാപ്പ് ഇടുന്നത് പടങ്ങൾ ചെയ്യും കേട്ടോ' പറയത്തില്ല, മമ്മൂക്കയും പറയത്തില്ല. ദിലീപ് മാത്രമാണ് എന്നെ വിളിച്ച് പറയുന്നത് സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കരുത് നിങ്ങൾ എന്തെങ്കിലും, പടം വന്ന് ചെയ്യ്... രഞ്ജി ഏട്ടന്‍റെ അടുത്ത് പറയട്ടെ ? ഷാജിയേട്ടന്‍റെ അടുത്ത് പറയട്ടെ ?' അപ്പോഴും ദിലീപ് ചോദിക്കുന്നത് അതാണ്.

അപ്പോഴും ദിലീപിന് അറിയാം എന്താണ് ഒരു ആക്ടറിനെ ആക്ടീവായി വൈബ്രന്‍റായി നിലനിർത്തുന്നത് എന്താണെന്ന് ദിലീപിന് അറിയാം. കാരണം അവൻ ഒരു ആക്ടറിനേക്കാൾ നല്ല ഒരു ഡയറക്ടറാണ്. ഒരു ഡയറക്ടറിനെയും ആക്ടർനെയുക്കാൾ നല്ല പ്രൊഡ്യൂസറാണ് നല്ല ഒരു ഡിസ്ട്രിബ്യൂട്ടർ ആണ്... ",സുരേഷ് ഗോപി പറയുന്നു.