LiveTV

Live

Entertainment

അന്ന് ബോളിവുഡിലെ രോഷാകുലനായ യുവാവ്, ഇന്ന് 'കേശവന്‍ മാമന്‍'

ബച്ചൻ സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പതിവായി പോസ്റ്റ് ചെയ്യുന്നതിൽ അസ്വസ്ഥരായ ആളുകള്‍ രസകരമായ ഒരു ക്യാമ്പെയിന്‍ ഏറ്റെടുത്തു.

അന്ന് ബോളിവുഡിലെ രോഷാകുലനായ യുവാവ്, ഇന്ന് 'കേശവന്‍ മാമന്‍'

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിരുത്തരവാദപരമായ ട്വീറ്റുകളുടെ വസ്തുത പരിശോധിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ട്വിറ്ററും ട്രംപും തമ്മില്‍ കലഹത്തിന് കാരണമായി. ഇന്ത്യയിലുമുണ്ട് വാട്സ് ആപ്പ് ഫോര്‍വേഡുകള്‍ ഒരു സ്ഥിരീകരണവുമില്ലാതെ, ഒരു ആലോചനയുമില്ലാതെ ഷെയര്‍ ചെയ്യുന്ന 'കേശവന്‍ മാമന്മാര്‍'. ഒരിക്കല്‍ വെള്ളിത്തിരയിലെ രോഷാകുലനായ യുവാവ് എന്ന് അറിയപ്പെട്ടിരുന്ന അമിതാഭ് ബച്ചന്‍ ഇന്ന് അങ്ങനെയൊരു കേശവന്‍ മാമനാണ്.

ബച്ചൻ സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പതിവായി പോസ്റ്റ് ചെയ്യുന്നതിൽ അസ്വസ്ഥരായ ആളുകള്‍ രസകരമായ ഒരു ക്യാമ്പെയിന്‍ ഏറ്റെടുത്തു. ബച്ചന്‍ വാട്സ് ആപ്പ് ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നാണ് ആവശ്യം. change.orgയിലാണ് നിവേദനം ആരംഭിച്ചത്. വ്യാജവാര്‍ത്തകളുടെ ഉറവിടമെന്ന കുപ്രസിദ്ധി ഇതിനകം വാട്സ് ആപ്പ് നേടിയിട്ടുണ്ട്.

അന്ന് ബോളിവുഡിലെ രോഷാകുലനായ യുവാവ്, ഇന്ന് 'കേശവന്‍ മാമന്‍'

ട്വിറ്ററില്‍ ഏറ്റവും സജീവമായ ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് ബച്ചൻ. കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അമ്മാവന്മാരിൽ നിന്ന് ബച്ചനും ഒട്ടും വ്യത്യസ്തനല്ല. ഉത്തരവാദിത്വം ഏറ്റെടുക്കാതിക്കാന്‍ പൊതുവെ എല്ലാവരും പറയുന്നത് അത് ഫോര്‍വേഡ് സന്ദേശം ആണെന്ന ഒഴിവുകഴിവാണ്. എന്നാല്‍ ട്വിറ്ററിൽ‌ 42 ദശലക്ഷത്തിലധികം ഫോളോവർ‌മാരുള്ള ഒരാളുടെ സന്ദേശത്തിന് സമൂഹത്തില്‍ എത്രയോ സ്വാധീനമുണ്ടാക്കാനാവും എന്നതാണ് ബച്ചന്‍റെ വ്യാജ ട്വീറ്റുകളിലെ അപകടം.

"മാർച്ച് 22 എന്ന ദിവസം അമാവാസിയാണ്. എന്നുവെച്ചാൽ മാസത്തിലെ ഏറ്റവും ഇരുട്ട് മൂടിയ ദിവസം. വൈറസ്, ബാക്റ്റീരിയ, മറ്റ് പൈശാചിക ശക്തികൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ ശക്തി പ്രാപിക്കുന്ന സമയമാണത്. കൈ അടിക്കുന്നതും ശംഖ് മുഴക്കുന്നതും വൈറസിനെ ദുർബലപ്പെടുത്തും"- കോവിഡ് വ്യാപനത്തിനിടെ ബച്ചന്‍ ട്വീറ്റ് ചെയ്തതാണിത്. ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുമ്പോഴേക്കും 254 റീട്വീറ്റുകളും 2300 ലൈക്കുകളും നേടിയിരുന്നു. കോവിഡ് കാലത്തെ ബച്ചന്‍റെ വ്യാജപ്രചാരണം ഇതുകൊണ്ട് തീര്‍ന്നില്ല.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ഐക്യദീപം തെളിച്ച ഇന്ത്യയുടെ ചിത്രമെന്ന പേരിൽ ബച്ചന്‍ പങ്കുവെച്ചത് വ്യാജചിത്രമായിരുന്നു. ദീപം തെളിയിക്കലിനിടെ എടുത്ത ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രം എന്ന പേരിലാണ് വ്യാജചിത്രം ട്വീറ്റ് ചെയ്തത്. ലോകം നമ്മളെ കാണുന്നു, നമ്മൾ ഒന്നാണ് എന്ന സന്ദേശവും എന്നായിരുന്നു ബിഗ് ബിയുടെ ട്വീറ്റ്. കോവിഡിന് കാരണം ഒരുതരം പ്രാണിയാണ് എന്ന തെറ്റായ വിവരവും ബച്ചന്‍ ട്വീറ്റ് ചെയ്തു. വിമര്‍ശനം കടുത്തതോടെ എല്ലാം പിന്‍വലിക്കേണ്ടിയും വന്നു.

വെള്ളിത്തിരയിലെ രോഷാകുലനായ യുവാവ് എന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന ബിഗ് ബി ബോളിവുഡിലെ അന്ധവിശ്വാസിയായ, വിവേകമില്ലാത്ത വൃദ്ധനായി മാറുന്നതാണ് നിലവില്‍ കാണുന്നത്. ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സ്വാധീനം ഉപയോഗിക്കുന്നതിന് പകരം അന്ധവിശ്വാസവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാനാണ് അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്.

ഒരു വിശദീകരണവും നല്‍കാതെയാണ് ബച്ചൻ ട്വീറ്റുകളൊക്കെ പിന്‍വലിച്ചത്. അദ്ദേഹം ക്ഷമ ചോദിച്ചു. എന്തിനെന്നല്ലേ? ട്വീറ്റ് നമ്പറുകള്‍ തെറ്റിയതിന്. ലോക്ക് ഡൌണ്‍ തന്നെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചെന്നാണ് ബച്ചന്‍ മെയ് 30ന് ട്വീറ്റ് ചെയ്തത്. എന്നാൽ സ്വന്തം ട്വീറ്റുകളുടെ വസ്തുത പരിശോധിക്കല്‍ എന്നത് അദ്ദേഹത്തിന്‍റെ സിലബസിൽ ഇല്ലായിരുന്നുവെന്ന് തോന്നുന്നു.

കടപ്പാട്- The Print