LiveTV

Live

Entertainment

തമിഴകത്തിന്‍റെ 'മണിരത്നത്തിന്' 63ാം പിറന്നാള്‍

നിരവധി ഹിറ്റ് ചിത്രങ്ങളാണ് മണിരത്നം ഇന്ത്യന്‍ സിനിമക്ക് സംഭാവന ചെയ്തത്. അദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തവയാണ്

തമിഴകത്തിന്‍റെ 'മണിരത്നത്തിന്' 63ാം പിറന്നാള്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം മണിരത്നത്തിന് ഇന്ന് 63 ആം പിറന്നാള്‍. നിരവധി ഹിറ്റ് ചിത്രങ്ങളാണ് മണിരത്നം ഇന്ത്യന്‍ സിനിമക്ക് സംഭാവന ചെയ്തത്. അദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തവയാണ്. ഇന്ത്യന്‍ സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകന്‍, സിനിമാ പ്രേമികളുടെ പാഠപുസ്തകം, ആരാധകർക്ക് പ്രണയത്തിന്‍റെ മാജിക് സമ്മാനിച്ച സംവിധായകന്‍ , നിര്‍മ്മാതാവായും രചയിതാവായും തെന്നിന്ത്യന്‍ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന മഹാപ്രതിഭാസം. അതേ മണിരത്നം എപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

‘ലിജോ, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്’: ഫേസ്ബുക്ക് ലൈവില്‍ മണിരത്നം 
Also Read

‘ലിജോ, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്’: ഫേസ്ബുക്ക് ലൈവില്‍ മണിരത്നം 

പ്രണയം ഒളിപ്പിച്ച മാജിക്കല്‍ ഫ്രേമുകള്‍. സംഗീതം ഒരു സിനിമയെ എത്രത്തോളം സ്വാധീനിക്കുമെന്ന് മണിരത്നം സിനിമകളിലൂടെയാണ് പ്രേക്ഷകര്‍ കണ്ടുപടിച്ചത്. സിനിമകളില്‍ അദ്ദേഹം കൈകാര്യ ചെയ്ത സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും ഏറെ ശ്രദ്ധ നേടി. തമിഴ്നാടിന്റെ രാഷ്ട്രീയ പറയാന്‍ ശ്രമിച്ച ഇരുവര്‍, ഇന്ത്യന്‍ സിനിമക്ക് ഒരു നവ്യാനുഭവമായിരുന്നു. ദളപതി, പല്ലവി അനുപല്ലവി, റോജ,ബോംബെ, നായകന്‍, യുവ, തുടങ്ങി ഓകെ കണ്‍മണി വരെയുള്ള നിരവധി ചിത്രങ്ങള്‍ ഇതിന് ഉദാഹരണം. മണിരത്നം സിനാമാ ആരാധകര്‍ ഇനി കാത്തിരിക്കുന്നത് പൊന്നിയില്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി.

ഇളക്കി മറിക്കാന്‍ വീണ്ടും മണിരത്നം; ഒരുങ്ങുന്നത് മള്‍ട്ടി സ്റ്റാര്‍ ചിത്രം
Also Read

ഇളക്കി മറിക്കാന്‍ വീണ്ടും മണിരത്നം; ഒരുങ്ങുന്നത് മള്‍ട്ടി സ്റ്റാര്‍ ചിത്രം