LiveTV

Live

Entertainment

'നാം അതിജീവിക്കും'; 14 സംസ്ഥാനങ്ങളിലെ ലോക് ഡൗൺ കാഴ്ച്ചകളുമായി സംവിധായകന്‍ ഭരത് ബാല

രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ കാഴ്ച്ചകളുമായി സംവിധായകന്‍ ഭരത് ബാലയുടെ ഡോക്യുമെന്‍ററി

'നാം അതിജീവിക്കും'; 14 സംസ്ഥാനങ്ങളിലെ ലോക് ഡൗൺ കാഴ്ച്ചകളുമായി സംവിധായകന്‍ ഭരത് ബാല

ലോക് ഡൗൺ കാലത്തെ രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ കാഴ്ച്ചകളുമായി സംവിധായകന്‍ ഭരത് ബാലയുടെ ഡോക്യുമെന്‍ററി. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക് ഡൗണിന് ശേഷമുള്ള ഒമ്പത് ആഴ്ച്ചകളിലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ദൃശ്യങ്ങളാണ് ഡോക്യുമെന്‍ററി പരിശോധിക്കുക. 'നാം അതിജീവിക്കും' എന്ന് പേരുള്ള ഡോക്യുമെന്‍ററി കശ്മീര്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ ലോക് ഡൗൺ കാഴ്ച്ചകളാണ് കാണിക്കുന്നത്. 117 ടീമുകളാണ് ഡോക്യുമെന്‍ററിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സ്റ്റുഡിയോ വിര്‍ച്വല്‍ ഭാരത് നിര്‍മിച്ച ഡോക്യുമെന്‍ററിയുടെ മുഴുവന്‍ രൂപവും ജൂണ്‍ ആറ് മുതല്‍ ലഭ്യമായി തുടങ്ങും.