LiveTV

Live

Entertainment

അനുഷ്ക നിര്‍ഭയയെന്ന് കോഹ്‍ലി

അനുഷ്കയില്‍ നിന്ന് താന്‍ എന്താണ് പഠിച്ചതെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി

അനുഷ്ക നിര്‍ഭയയെന്ന് കോഹ്‍ലി

സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നടി, നിര്‍മാതാവ് എന്നീ നിലകളില്‍ അനുഷ്ക ശര്‍മയ്ക്ക് ഒരു പേടിയുമില്ലെന്ന് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. സ്വന്തം തോന്നലുകളെ പിന്തുടര്‍ന്ന് എന്നും ശരിയായ കാര്യങ്ങള്‍ ചെയ്യുന്നവളാണ് അനുഷ്കയെന്നും കോഹ്‍ലി പറഞ്ഞു. ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോഹ്‍ലി ഭാര്യയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

"അനുഷ്ക തികച്ചും നിർഭയയാണ്. ഏറ്റെടുക്കുന്ന പ്രൊജക്റ്റുകളില്‍ അവള്‍ വിശ്വാസം അര്‍പ്പിക്കുന്നു. തുടര്‍ന്ന് ചുറ്റിലും എന്ത് സംഭവിച്ചാലും അത് അലട്ടില്ല. അനുഷ്കയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം അതാണ്"- കോഹ്‍ലി വിശദമാക്കി.

താന്‍ ഒന്നും സംസാരിച്ചില്ലെങ്കില്‍ പോലും ശരീരഭാഷ വിലയിരുത്തി അനുഷ്ക കാര്യങ്ങള്‍ മനസ്സിലാക്കും. ഫീല്‍ഡിലായിരിക്കുമ്പോള്‍ തന്റെ ഉള്ളിലെന്താണ് നടക്കുന്നതെന്ന് ശരീരഭാഷ നോക്കി അവള്‍ മനസ്സിലാക്കിക്കളയും. ഒരേ രീതിയില്‍ ചിന്തിക്കുന്നവരായതിനാലാണ് അത് സാധ്യമാകുന്നതെന്നും കോഹ്‍ലി പറഞ്ഞു.

വെബ്സീരീസ് ഇഷ്ടപ്പെട്ടില്ല; കോഹ്‍ലി അനുഷ്കയെ വിവാഹമോചനം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്
Also Read

വെബ്സീരീസ് ഇഷ്ടപ്പെട്ടില്ല; കോഹ്‍ലി അനുഷ്കയെ വിവാഹമോചനം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

നേരത്തെ അനുഷ്ക നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ് സീരീസിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സീരീസ് ദേശവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് ബി.ജെ.പി നേതാവ് നന്ദകിഷോർ ഗുർജാർ പരാതി നല്‍കി. അനുഷ്കയെ കോഹ്‍ലി വിവാഹ മോചനം ചെയ്യണമെന്ന വിചിത്ര ആവശ്യവും ഉന്നയിച്ചു. അനുഷ്കയെ വിവാഹ മോചനം ചെയ്ത് രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനാണ് ഗുര്‍ജാര്‍ ആവശ്യപ്പെട്ടത്. തന്‍റെ ചിത്രം സീരീസില്‍ ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചത് രാജ്യദ്രോഹക്കുറ്റമാണെന്നും ഗുര്‍ജാര്‍ പറഞ്ഞു.