LiveTV

Live

Entertainment

ലോക്ഡൗണ്‍ കാലത്തെ ആദ്യ ടീസറുമായി 'യുവം'

കൊറോണ പ്രതിസന്ധിയോടെ നിഷ്‌ക്രിയമായ മലയാള സിനിമയിലേക്ക് വ്യത്യസ്ത പ്രമേയവുമായി 'യുവം' എത്തുന്നു. ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തെ ആദ്യ ടീസറുമായി 'യുവം'

കൊറോണ പ്രതിസന്ധിയോടെ നിഷ്‌ക്രിയമായ മലയാള സിനിമയിലേക്ക് വ്യത്യസ്ത പ്രമേയവുമായി 'യുവം' എത്തുന്നു. ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗോപിസുന്ദറിന്റെ സംഗീതത്തില്‍ ഹരിനാരായണന്‍ വരികളെഴുതിയ ചിത്രത്തിലെ 'ചെമ്മാനമേ' എന്ന ഗാനം ശ്രദ്ധേയമായിരുന്നു. നവാഗതനായ പിങ്കുപീറ്റര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കലാണ് നായകന്‍.

സായികുമാര്‍, കലാഭവന്‍ ഷാജോണ്‍, നെടുമുടി വേണു, ജാഫര്‍ ഇടുക്കി, നിര്‍മ്മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. മലയാള സിനിമയിലെ വ്യത്യസ്തമായ രാഷ്ട്രീയ ചിത്രമായിരിക്കും 'യുവം' എന്നും കോവിഡിന് ശേഷം ആദ്യം തന്നെ സിനിമ പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. വണ്‍സ് അപോണ്‍ എ ടൈം എന്ന പ്രൊഡക്ഷന്റെ ബാനറില്‍ ജോണി മക്കോരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.