LiveTV

Live

Entertainment

സിനിമാ സെറ്റ് തകര്‍ക്കല്‍; ഫേസ്ബുക്ക് പോസ്റ്റിട്ട എ.എച്ച്.പി സെക്രട്ടറിയെ പൊലീസ് പ്രതി ചേര്‍ത്തു

ഹരി പാലോടിന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് വഴിയാണ് അക്രമ വിവരങ്ങളും ചിത്രങ്ങളും ആദ്യമായി പുറത്തെത്തുന്നത്

സിനിമാ സെറ്റ് തകര്‍ക്കല്‍;  ഫേസ്ബുക്ക് പോസ്റ്റിട്ട എ.എച്ച്.പി സെക്രട്ടറിയെ പൊലീസ് പ്രതി ചേര്‍ത്തു

സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ എ.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരി പാലോടിനെ പ്രതിചേര്‍ത്തു. പ്രതി പട്ടികയില്‍ എട്ടാമതായിട്ടാണ് ഇയാളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരി പാലോടിന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് വഴിയാണ് അക്രമ വിവരങ്ങളും ചിത്രങ്ങളും ആദ്യമായി പുറത്തെത്തുന്നത്. ഗൂഡാലോചനയില്‍ സെക്രട്ടറി ഹരി പാലോടിന് പങ്കുള്ളതായി പൊലിസ് അറിയിച്ചു. ഇതിനിടെ പൊലിസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഹരി പാലോട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. താന്‍ നിരപരാധിയാണെന്നും പൊലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ഹരജി നല്‍കിയത്. അതെ സമയം അന്വേഷണം എ.എച്ച്.പിയുടെ കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

എഎച്ച്പിയുടെ ആക്രമണങ്ങള്‍ ‘മിന്നല്‍ മുരളി’യില്‍ ഒതുങ്ങുന്നില്ല;  പ്രതീഷ് വിശ്വനാഥ് നേതാവായിരുന്ന കാലത്ത് സംഘടനക്കെതിരെ രജിസ്റ്റര്‍ ചെയ്തത് നിരവധി കേസുകള്‍
Also Read

എഎച്ച്പിയുടെ ആക്രമണങ്ങള്‍ ‘മിന്നല്‍ മുരളി’യില്‍ ഒതുങ്ങുന്നില്ല; പ്രതീഷ് വിശ്വനാഥ് നേതാവായിരുന്ന കാലത്ത് സംഘടനക്കെതിരെ രജിസ്റ്റര്‍ ചെയ്തത് നിരവധി കേസുകള്‍

രാഷ്ട്രീയ ബജ്റംഗദളിന്‍റെ മാത്യ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്‍റെ നേത്യത്വത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്നതിന് ഗൂഡാലോചന നടത്തി സിനിമാസെറ്റ് തകര്‍ത്തുവെന്ന് ചൂണ്ടികാട്ടിയാണ് പൊലിസ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തത്. കേസില്‍ ഇത് വരെ അഞ്ച് പേരാണ് പൊലീസ് പിടിയിലായത്. കേസിലെ മുഖ്യപ്രതി എ.എച്ച്.പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ, സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് ഇത് വരെ അറസ്റ്റിലായത്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഇനി ആറ് പേരാണ് പിടിയിലാകാനുള്ളത്. എറണാകുളം റൂറല്‍ എസ്.പി കെ കാര്‍ത്തികിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സിനിമാ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍
Also Read

സിനിമാ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണ് ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമാക്കാര്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് റിപോർട്ട് പറയുന്നത്.

സിനിമാ സെറ്റ് പൊളിക്കൽ; 
പ്രതികൾ ക്ഷേത്ര ശ്രീകോവിലിന്‍റെ ഭിത്തി  വൃത്തികേടാക്കിയെന്ന് പൊലിസ്
Also Read

സിനിമാ സെറ്റ് പൊളിക്കൽ; പ്രതികൾ ക്ഷേത്ര ശ്രീകോവിലിന്‍റെ ഭിത്തി വൃത്തികേടാക്കിയെന്ന് പൊലിസ്