LiveTV

Live

Entertainment

1350 അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച് ബോളിവുഡ‍് നടി സ്വര ഭാസ്ക്കര്‍

കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ യാത്രയെ 'ഈ കാലത്തെ ഏറ്റവും നാണം കെടുത്തുന്ന സംഭവം' എന്നാണ് സ്വര നേരത്തെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

1350 അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച് ബോളിവുഡ‍് നടി സ്വര ഭാസ്ക്കര്‍

ബോളിവുഡ് നടന്‍ സോനു സൂദിന് പിന്നാലെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ലോക്ക് ഡൗണിന് ശേഷം നിരവധി കുടിയേറ്റ തൊഴിലാളികളാണ് വീടുകളിലെത്തുന്നതിന് വേണ്ടി ഡല്‍ഹിയിലും മറ്റും യാത്ര തുടരുന്നത്. വീടണയാനുള്ള യാത്രക്കിടെ അപകടത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടതും വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വാര്‍ത്തകള്‍ക്കിടയിലാണ് നടി സ്വര ഭാസ്കര്‍ സഹായവുമായി രംഗത്തുവരുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ യാത്രയെ 'ഈ കാലത്തെ ഏറ്റവും നാണം കെടുത്തുന്ന സംഭവം' എന്നാണ് സ്വര നേരത്തെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

സഹായം ആവശ്യമായ ലക്ഷ കണക്കിന് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനാവാത്ത സുഖകരമായ വീട്ടുവാസത്തില്‍ ലജ്ജിക്കുന്നതായും ആ കുറ്റബോധമാണ് സഹായം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും സ്വര ഭാസ്കര്‍ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

1350 അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച് ബോളിവുഡ‍് നടി സ്വര ഭാസ്ക്കര്‍

മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ തിരിച്ചെത്തിയ താരം കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള സഹായത്തിനായി മുന്‍കൈ എടുക്കുകയായിരുന്നു. മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരം ശേഖരിച്ച താരം ഡല്‍ഹി സര്‍ക്കാരുമായി സഹകരിച്ച് എല്ലാവര്‍ക്കും ട്രെയിന്‍ ടിക്കറ്റുകള്‍ ഉറപ്പുവരുത്തി. ഇത്തരത്തില്‍ 1350 അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും മടക്കി അയച്ചതായി സ്വര ഭാസ്കര്‍ പറഞ്ഞു.

1350 അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച് ബോളിവുഡ‍് നടി സ്വര ഭാസ്ക്കര്‍

അതെ സമയം അതിഥി തൊഴിലാളികള്‍ക്ക് സഹായവുമായി ബോളിവുഡ് നടന്‍ അമിതാബ് ബച്ചനും രംഗത്തുവന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ ആവശ്യമായ ബസുകളാണ് താരം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മടങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ചെരുപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് സഹായ സംഘങ്ങളുണ്ടെന്നും ഇത്തരത്തില്‍ 1000ത്തിന് മുകളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായം ലഭിച്ചതായും പൂനെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അവസാന കുടിയേറ്റ തൊഴിലാളിക്കും വീടണയാനുള്ള സൗകര്യമൊരുക്കുമെന്ന് സോനു സൂദ്
Also Read

അവസാന കുടിയേറ്റ തൊഴിലാളിക്കും വീടണയാനുള്ള സൗകര്യമൊരുക്കുമെന്ന് സോനു സൂദ്