LiveTV

Live

Entertainment

നടന്‍ ഗോകുലന്‍ വിവാഹിതനായി

ലോക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ തികച്ചും ലളിതമായിട്ടാണ് വിവാഹം നടത്തിയത്



നടന്‍ ഗോകുലന്‍ വിവാഹിതനായി

നിരവധി ചെറുവേഷങ്ങളിലൂടെ സിനിമാ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടന്‍ ഗോകുലന്‍ വിവാഹതിനായി. പെരുമ്പാവൂർ അയ്മുറി സ്വദേശി ധന്യയാണ് വധു.

ലോക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ തികച്ചും ലളിതമായിട്ടാണ് വിവാഹം നടത്തിയത്. സർക്കാർ നിയമങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ ആയിരുന്നു ഗോകുലൻ തന്റെ വിവാഹം നടത്തിയത്. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ഗോകുലന്റെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.



നടന്‍ ഗോകുലന്‍ വിവാഹിതനായി

പുണ്യാളന്‍ അഗര്‍ബത്തീസിലെ ജിബ്രൂട്ടന്‍ എന്ന കഥാപാത്രമാണ് ഗോകുലനെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, ആമേന്‍,സപ്തമശ്രീ തസ്കര, ഉണ്ട എന്നിവയാണ് ഗോകുലന്‍റെ മറ്റ് ചിത്രങ്ങള്‍.

കല്യാണമാണ്... എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാവണം 😊😊

Posted by Gokulan M S on Wednesday, May 27, 2020