LiveTV

Live

Entertainment

ക്രൈം പെട്രോള്‍ താരം ആത്മഹത്യ ചെയ്തു

ലോക്ക് ഡൗണില്‍ ജോലി ഇല്ലാതായതോടെ പ്രേക്ഷക്ക് വിഷാദം ബാധിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ക്രൈം പെട്രോള്‍ താരം ആത്മഹത്യ ചെയ്തു

ടെലിവിഷൻ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇൻഡോറിലുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗണില്‍ ജോലി ഇല്ലാതായതോടെ പ്രേക്ഷക്ക് വിഷാദം ബാധിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ക്രൈം പെട്രോള്‍ താരം ആത്മഹത്യ ചെയ്തു

പ്രേക്ഷയുടെ മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പോസിറ്റീവായിരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും പക്ഷേ കഴിഞ്ഞില്ലെന്നുമാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നതെന്ന് ഹീര നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് ഭദോരിയ പറഞ്ഞു. സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും സങ്കടകരം എന്നാണ് പ്രേക്ഷ അവസാനമായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ക്രൈം പെട്രോള്‍, ലാൽ ഇഷ്ക്ക്, മേരി ദുർഗ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് പ്രേക്ഷ.

ക്രൈം പെട്രോള്‍ താരം ആത്മഹത്യ ചെയ്തു

പ്രേക്ഷയെ കുറിച്ച് കസിന്‍ പറഞ്ഞതിങ്ങനെ- അവൾ കുട്ടിക്കാലം മുതൽ ഊർജ്ജസ്വലയായ പെൺകുട്ടിയായിരുന്നു. പക്ഷേ അടുത്തിടെ അവൾ നിശബ്ദയായിരുന്നു. ഇന്നലെ രാത്രി കുടുംബം ചീട്ടുകളിക്കുമ്പോള്‍ അവള്‍ വീടിന്റെ പടിയില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. അവളുടെ അമ്മ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. രാത്രി 10 മണിയോടെയാണ് മുകളിലത്തെ മുറിയിലേക്ക് പോയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. രാവിലെ അമ്മ യോഗ ചെയ്യാനായി അവളെ എഴുന്നേൽപ്പിക്കാൻ പോയപ്പോൾ മുറി പൂട്ടിയതായി കണ്ടു. വാതിൽ തുറന്ന് അകത്തുകടന്നപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.

ക്രൈം പെട്രോള്‍ താരം ആത്മഹത്യ ചെയ്തു

നേരത്തെ ടെലിവിഷൻ താരം മന്മീത് ഗ്രൂവൽ മുംബൈയിലുള്ള വസതിയിൽ ജീവനൊടുക്കിയിരുന്നു. അതും ലോക്ക്ഡൗൺ മൂലം ജോലി ഇല്ലാതായതിന്‍റെ വിഷമത്തിലായിരുന്നു. ജോലി ഇല്ലാതായതോടെ ബാങ്കിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നത് മുടങ്ങി. വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാൽ അതിനിടെയാണ് കോവിഡ് വ്യാപനവും ലോക്ഡൗണുമുണ്ടായത്. അതോടെ കടുത്ത വിഷാദത്തിലായ താരം ജീവനൊടുക്കുകയായിരുന്നു.