LiveTV

Live

Entertainment

മലയാള സിനിമയില്‍ ഇതാദ്യം; മമ്മൂട്ടി ഇനി റഷ്യന്‍ ഭാഷ സംസാരിക്കും

മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റുന്ന ആദ്യ ചിത്രമാണ് മാസ്റ്റര്‍ പീസെന്ന് സിനിമയുടെ നിര്‍മാതാവ് പറഞ്ഞു

മലയാള സിനിമയില്‍ ഇതാദ്യം; മമ്മൂട്ടി ഇനി റഷ്യന്‍ ഭാഷ സംസാരിക്കും

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് സിനിമ ഇനി റഷ്യന്‍ ഭാഷയില്‍ കാണാം. 2018ല്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഇപ്പോള്‍ റഷ്യന്‍ ഭാഷയില്‍ മൊഴി മാറ്റി പുറത്തിറക്കുന്നത്. ഇത്തരത്തില്‍ മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റുന്ന ആദ്യ ചിത്രമാണ് മാസ്റ്റര്‍ പീസെന്ന് സിനിമയുടെ നിര്‍മാതാവ് സി.എച്ച് മുഹമ്മദ് ദ ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. മലയാളത്തില്‍ നിന്നും ആദ്യമായതിനാല്‍ തന്നെ സിനിമയുടെ അവകാശം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും സി.എച്ച് മുഹമ്മദ് പറഞ്ഞു.

മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മാസ്റ്റര്‍ പീസില്‍ ഉണ്ണി മുകുന്ദനും വരലക്ഷ്മി ശരത്കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയ ചിത്രം ഇതിനോടകം ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലും മൊഴി മാറ്റി പുറത്തിറക്കിയിരുന്നു. സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടിയുമായി ഒന്നിച്ച് നാല് സിനിമകളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുള്ളത്. രാജാധിരാജ, മാസ്റ്റര്‍പീസ്, ശൈലോക്ക്, കുബേരന്‍ എന്നിവയാണ് ആ ചിത്രങ്ങള്‍.