LiveTV

Live

Entertainment

വെബ്സീരീസ് ഇഷ്ടപ്പെട്ടില്ല; കോഹ്‍ലി അനുഷ്കയെ വിവാഹമോചനം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോകിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

വെബ്സീരീസ് ഇഷ്ടപ്പെട്ടില്ല; കോഹ്‍ലി അനുഷ്കയെ വിവാഹമോചനം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

നിരവധി ന്യൂനപക്ഷ, പിന്നോക്ക രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ഹിന്ദി വെബ് സീരിസ് പാതാള്‍ ലോകിനെതിരെ ബി.ജെ.പി നേതാവ്. നടി അനുഷ്ക ശര്‍മ്മയെ വിരാട് കോഹ്‍ലി വിവാഹമോചനം ചെയ്യണമെന്നും സീരീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് ബി.ജെ.പി നേതാവ് പരാതി നല്‍കുകയും ചെയ്തു. ഉത്തർപ്രദേശിലെ ലോനിയിൽ താമസിക്കുന്ന നന്ദകിഷോർ ഗുർജാർ എന്ന ബിജെപി നേതാവാണ് വെബ് സീരീസ് കണ്ട് വിചിത്ര ആവശ്യവുമായി മുന്നോട്ടുവന്നത്.

പാതാള്‍ ലോകില്‍ ബി.ജെ.പി നേതാക്കളുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിന് രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്നും അത് കൊണ്ട് വിരാട് കോഹ്‍ലി അനുഷ്കയെ വിവാഹമോചനം ചെയ്യണമെന്നും ഗുര്‍ജാര്‍ ന്യൂസ് പോസ്റ്റ് മീഡിയയോട് ആവശ്യപ്പെട്ടു. വെബ് സീരീസിനെതിരെ നല്‍കിയ കേസിലെ എഫ്.ഐ.ആറിന്‍റെ കോപ്പിയും ഗുര്‍ജാര്‍ ട്വിറ്ററില്‍ ഫോട്ടോയോടെ പങ്കുവെച്ചിട്ടുണ്ട്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോകിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനെതിരായ കൊലപാതക ശ്രമവും അതിന് പിന്നാലെയുള്ള ഡല്‍ഹി പൊലീസിന്‍റെ അന്വേഷണവുമാണ് സീരിസിന്‍റെ പ്രമേയം.