LiveTV

Live

Entertainment

കരൾ രോഗബാധിതനായ അച്ഛന് കരള്‍ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ

അധിന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മുഴുനീള ചിത്രമായ 'പെണ്ണന്വേഷണം' ഷൂട്ടിങ് നടന്നുവരികയാണ്.

കരൾ രോഗബാധിതനായ അച്ഛന് കരള്‍ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ

കരൾ രോഗബാധിതനായ അച്ഛന് കരള്‍ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ. ഫെയ്സ്‍ബുക്ക് പോസ്റ്റിലൂടെ അധിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംമ്സ് ആശുപത്രിയില്‍ വെച്ചായിരുന്നു ഓപ്പറേഷന്‍.

''അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്'' -എന്നു പറഞ്ഞുകൊണ്ടാണ് അധിന്‍ ഇക്കാര്യം ഫെയ്സ്‍ബുക്കില്‍ കുറിച്ചിരിക്കുന്നത്.

''ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്, എനിക്ക് എന്‍റെ അച്ഛന് കരൾ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18 നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാ‍‍ർജാകും, വൈകാതെ അച്ഛനും. ഞങ്ങൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി...'' എന്നാണ് അധിന്‍ ഒല്ലൂരിന്‍റെ എഫ് ബി പോസ്റ്റ്.

🤩✌🏻അഭിമാനമല്ല ഭാഗ്യമാണ് , കടമയാണ്..... i think This is The Right Time to Inform you Guys That I Got A Lucky Super...

Posted by Adhin Ollur on Monday, May 25, 2020

അച്ഛനൊപ്പമുള്ള ഫോട്ടോയും സര്‍ജറിയുടെ മുറിവ് വ്യക്തമായി കാണുംവിധത്തിലുള്ള മറ്റൊരു ഫോട്ടോയും അധിന്‍ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അധിന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മുഴുനീള ചിത്രമായ 'പെണ്ണന്വേഷണം' ഷൂട്ടിങ് നടന്നുവരികയാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും അധിൻ തന്നെയാണ് നിര്‍വഹിക്കുന്നത്.

പെണ്ണ് അന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നടന്‍ ഗ്രിഗറിയാണ് ചിത്രത്തിലെ പാട്ട് ആലപിച്ചിരിക്കുന്നത്.

പോസ്റ്റര്‍ ഡിസൈനിങിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും നേരത്തെതന്നെ അധിന്‍ ഒല്ലൂര്‍ ശ്രദ്ധ നേടിയിരുന്നു.

കരൾ രോഗബാധിതനായ അച്ഛന് കരള്‍ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ