LiveTV

Live

Entertainment

കത്തിക്കയറി വിജയ് സേതുപതിയും ഐശ്വര്യയും; കാപേ രണസിംഗത്തിന്‍റെ ടീസര്‍ കാണാം 

സേതുപതിക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിരുമാണ്ടിയാണ്

കത്തിക്കയറി വിജയ് സേതുപതിയും ഐശ്വര്യയും; കാപേ രണസിംഗത്തിന്‍റെ ടീസര്‍ കാണാം 

ലോക്ഡൌണിന്‍റെ ഭാഗമായി സിനിമാ രംഗം അടച്ചുപൂട്ടിയിരിക്കുകയാണെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ട്. തമിഴ് സിനിമാ മേഖലയും ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ്.

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാപേ രണസിംഗമെന്ന ചിത്രത്തിന്റെ ടീസര്‍ ഈയിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സേതുപതിക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിരുമാണ്ടിയാണ്.

നെൽപ്പാടങ്ങൾ നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ എത്തുന്ന രാജ്യാന്തര കമ്പനിക്കെതിരെ പോരാടാൻ എത്തുന്ന യുവാവായാണ് ചിത്രത്തിൽ സേതുപതി എത്തുന്നത്. പൗരത്വ ഭേദഗതി ബില്ലും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. യു ട്യൂബില്‍ ഹിറ്റാണ് ചിത്രത്തിന്‍റെ ടീസര്‍. കോത്തപാടി ജെ.രാജേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബ്രാനാണ് സംഗീതം. ഗാനരചന-വൈരമുത്തു.