LiveTV

Live

Entertainment

കോഴിക്കോട് വടകരയിലെ കൊപ്ര കച്ചവടത്തിന്‍റെ കഥ പറഞ്ഞ് 'അടക്കാത്തെരുവ്' ഡോക്യുമെന്‍ററി

കോഴിക്കോട് വടകരയിലെ കൊപ്ര കച്ചവടത്തിന്‍റെ കഥ പറഞ്ഞ് 'അടക്കാത്തെരുവ്' ഡോക്യുമെന്‍ററി

മൂന്ന് നൂറ്റാണ്ടിന്‍റെ ചരിത്രം ഉൾകൊണ്ട കോഴിക്കോട് വടകരയിലെ കച്ചവടത്തെരുവിന്‍റെ കഥ പറഞ്ഞ് 'അടക്കാത്തെരുവ്' ഡോക്യുമെന്‍ററി. വടകരയിലെ കൊപ്ര കച്ചവടവും അതിന്‍റെ ചരിത്രവും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള കച്ചവടവുമെല്ലാം വിശദമായി തന്നെ ഡോക്യുമെന്‍ററി ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയിലെ തന്നെ രാജാപ്പൂര്‍ കൊപ്രയിലെ മാര്‍ക്കറ്റുകളില്‍ പ്രധാനമായും കൊപ്രകളിലെ എണ്ണയുടെ അളവിലെ അസാധ്യ മികവും വടകരയിലെ അടക്കാത്തെരുവിന്‍റെ മാത്രം സവിശേഷതകളായിരുന്നു. ഇന്ന് പഴയ പ്രതാപമില്ലാത്ത അടക്കാത്തെരുവില്‍ കൊപ്ര കച്ചവടം ഇന്നും നടക്കുന്നുണ്ട്.

രാജേഷ് രവി എഴുതി സംവിധാനം ചെയ്ത ഡോക്യുമെന്‍ററിക്ക് വേണ്ട ഗവേഷണം നിര്‍വ്വഹിച്ചത് വീണ സുരേന്ദ്രനാണ്. ഫാസിലിന്‍റെതാണ് സംഗീതം. അനിമേഷന്‍- മിഥുന്‍ മോഹന്‍. ഫനാർ എഡ്യുക്കേഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഡോക്യുമെന്‍ററി പുറത്തിറക്കിയത്.