LiveTV

Live

Entertainment

ദേശീയ ഗാനത്തിന്റെ കോപ്പിറൈറ്റ് സോണി മ്യൂസിക്കിന്? വിമർശനവുമായി ഡോക്യുമെന്‍ററി സംവിധായകൻ

ശരത് സംവിധാനം ചെയ്ത ‘സാറ താഹ തൗഫീഖ്’ എന്ന ഡോക്യുമെന്‍ററി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തപ്പോഴാണ് സോണി മ്യൂസിക് കോപ്പിറൈറ്റ് ലംഘനമാണെന്ന് കാണിച്ച് രംഗത്തെത്തിയത്

 ദേശീയ ഗാനത്തിന്റെ കോപ്പിറൈറ്റ് സോണി മ്യൂസിക്കിന്? വിമർശനവുമായി ഡോക്യുമെന്‍ററി സംവിധായകൻ

ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന തന്റെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരെ സോണി മ്യൂസിക് കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചതായി ഡോക്യുമെന്‍ററി സംവിധായകൻ ശരത് കൊട്ടിക്കല്‍ രംഗത്ത്. ശരത് സംവിധാനം ചെയ്ത 'സാറ താഹ തൗഫീഖ്' എന്ന ഡോക്യുമെന്‍ററി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തപ്പോഴാണ് സോണി മ്യൂസിക് കോപ്പിറൈറ്റ് ലംഘനമാണെന്ന് കാണിച്ച് രംഗത്തെത്തിയത്. ശരത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നമ്മുടെ ദേശീയ ഗാനമാണ്. അതിനി ആരു പാടി യൂട്യൂബിൽ ഇട്ടാലും സോണി മ്യൂസിക് കമ്പനി കോപ്പിറൈറ്റ് ക്ലെയിം ചെയ്യുമെന്ന് .. This...

Posted by Sarath Kottikkal on Sunday, May 24, 2020

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം ചെന്ന ജൂതസ്ത്രീയായിരുന്നു സാറാ കോഹന്‍. കഴിഞ്ഞ വര്‍ഷമാണ് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. സാറ കോഹന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച അന്താരാഷ്ട്ര പ്രസിദ്ധി നേടിയ 'സാറ താഹ തൗഫീഖ്' എന്ന ഡോക്യുമെന്ററി യുടെ സംവിധായകനാണ് ശരത് കൊട്ടിക്കൽ. ഇന്ത്യൻ എംബസി മുൻകൈയെടുത്ത് ചിത്രത്തിന്റെ പ്രീമിയർ ഇസ്രായിലിൽ സംഘടിപ്പിച്ചിരുന്നു. ഡോക്യുമെന്‍ററിയില്‍ സാറയും മറ്റുള്ളവരും ചേര്‍ന്ന ദേശീയഗാനം ആലപിക്കുന്ന ഒരു രംഗമുണ്ട്. ഇതിനെതിരെയാണ് സോണി മ്യൂസിക് കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചത്.

സാറ കോഹന് മരണമില്ല; താഹ ഇബ്രാഹിമിന്റെ സ്‌നേഹവാത്സല്യത്തിനും 
Also Read

സാറ കോഹന് മരണമില്ല; താഹ ഇബ്രാഹിമിന്റെ സ്‌നേഹവാത്സല്യത്തിനും