LiveTV

Live

Entertainment

ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാൻ പാടില്ല.. !! ഇത് കേരളമാണ്; മിഥുന്‍ മാനുവല്‍ തോമസ്

ഒരു സിനിമയുടെ സെറ്റ് പൊളിക്കൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാൻ പാടില്ല.. !! ഇത് കേരളമാണ്; മിഥുന്‍ മാനുവല്‍ തോമസ്

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഒരു സിനിമയുടെ സെറ്റ് പൊളിക്കൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 ചിലര്‍ക്കിത് തമാശയാകാം, ട്രോളാവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു; മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതിനെതിരെ സംവിധായകന്‍
Also Read

ചിലര്‍ക്കിത് തമാശയാകാം, ട്രോളാവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു; മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതിനെതിരെ സംവിധായകന്‍

കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്‍രംഗ്ദളും എ.എച്ച്.പിയും ചേര്‍ന്ന് പൊളിച്ചുനീക്കിയത്. 50 ലക്ഷം മുതല്‍മുടക്കുള്ള സെറ്റില്‍ ഇതുവരെ ചിത്രീകരണം ആരംഭിച്ചിരുന്നില്ല. ലോക്ഡൌണ്‍ ആയതുകൊണ്ട് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സംഭവത്തിനെതിരെ സംവിധായകന്‍ ബേസില്‍ ജോസഫും ഫെഫ്കയും രംഗത്തെത്തിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ സെറ്റ് എ.എച്ച്.പി-രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ പൊളിച്ചു
Also Read

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ സെറ്റ് എ.എച്ച്.പി-രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ പൊളിച്ചു

മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്

മിന്നൽ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്, അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണ്.!! കല എന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ.ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാൻ പാടില്ല.. !! ഇത് കേരളമാണ്.. !!