LiveTV

Live

Entertainment

'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ, ഈ പണി പാറമടയില്‍ ചെയ്തിരുന്നെങ്കില്‍ നാല് കാശ് കിട്ടിയേനെ'

ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു.

'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ, ഈ പണി പാറമടയില്‍ ചെയ്തിരുന്നെങ്കില്‍ നാല് കാശ് കിട്ടിയേനെ'

മിന്നല്‍ മുരളി സിനിമക്കായി നിര്‍മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി നടന്‍ ഷറഫുദ്ദീന്‍. അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ, ഈ പണി ചുള്ളിയിലോ മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാകുമ്പോള്‍ നാല് കാശ് കയ്യില്‍ കിട്ടിയേനെയെന്നാണ് ഷറഫുദ്ദീന്‍ പറഞ്ഞത്. ആ കാശ് ഇക്കാലത്ത് ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേയെന്നും ഷറഫുദ്ദീന്‍ ചോദിക്കുന്നു.

ഈ സിനിമയുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ്. അവർ ഈ സിനിമ പൂർത്തിയാക്കും. സംവിധായകന്റെ കാര്യം പറയേണ്ടല്ലോ. നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ്. അയാളും ഒരടി പുറകിലേക്ക് പോകില്ല. പിന്നെ നിങ്ങൾ എന്തിനാണ് കഷ്ടപ്പെട്ടത്? എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു. വേറെയും വിളിക്കുന്നുണ്ട്. അത് താൻ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ. ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ പ്രാർത്ഥിക്കാം. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം എന്ന് പറഞ്ഞാണ് ഷറഫുദ്ദീന്‍ ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പൊളിച്ച് നീക്കിയത്. കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊളിച്ച് മാറ്റിയത്.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. 50 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കി.

സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എഎച്ച്പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്. മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ .. ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ , മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ...

Posted by Sharaf U Dheen on Monday, May 25, 2020