LiveTV

Live

Entertainment

യുട്യൂബിൽ പ്രേക്ഷക ശ്രദ്ധ നേടി 'സോളോ' എന്ന ഹ്രസ്വ ചിത്രം

കോവിഡ് മാറ്റി മറിച്ച ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം

യുട്യൂബിൽ പ്രേക്ഷക ശ്രദ്ധ നേടി 'സോളോ' എന്ന ഹ്രസ്വ ചിത്രം

ലോക്ക് ഡൗൺ കാലം മനോഹരമായ കുറേ കലാസൃഷ്ടികൾ കൂടി പിറക്കുന്ന കാലമാണ്. കോവിഡ് പ്രതിരോധ സന്ദേശം പങ്കുവെക്കാനും രോഗത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവത്കരിക്കാനും ഇത്തരം കലാസൃഷ്ടികൾക്ക് സാധിക്കുന്നു. കോവിഡ് ബാധിച്ച ഒരു പിതാവിന്റെ അവസ്ഥ വിവരിക്കുന്ന ഹ്രസ്വ ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒറ്റപ്പെടലിന്റെ വേദനയാണ് ചിത്രം പങ്ക് വെക്കുന്നത്. സോളോ എന്ന ചിത്രത്തിന്റെ പേര് തന്നെ ഇത് അർത്ഥം വെക്കുന്നതാണ്. ഒരാൾ മാത്രമാണ് ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സന്ദീപ് എടപ്പാളാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫിറോസ് ബാബു ടി കെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സനൂപ് താവോയുടേതാണ് തിരക്കഥ.

ഷബീർ സയ്യിദ് എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റ് ശ്രീക്കുട്ടനാണ്. യൂ ട്യൂബിൽ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ഹ്രസ്വ ചിത്രം കണ്ടത്.

ഹ്രസ്വ ചിത്രം കാണാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക....