LiveTV

Live

Entertainment

വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് വീണ്ടും ജെസിയെ വിളിച്ചു; വീണ്ടും വിണ്ണെത്താണ്ടി വരുവായാ മാജിക്

‘കാർത്തിക് ഡയൽ സെയ്ത യെൻ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് പ്രണയജോഡികളെ ഗൌതം മേനോന്‍ വീണ്ടും ഒരുമിപ്പിച്ചത്

വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് വീണ്ടും ജെസിയെ വിളിച്ചു; വീണ്ടും വിണ്ണെത്താണ്ടി വരുവായാ മാജിക്

ഗൌതം വാസുദേവ് മേനോന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായിരുന്നു വിണ്ണെത്താണ്ടി വരുവായാ. മലയാളി ക്രിസ്ത്യന്‍ യുവതിയായ ജെസിയും തമിഴ് ഹിന്ദു യുവാവായ കാര്‍ത്തികിന്റെയും പ്രണയം പറഞ്ഞ സിനിമ. പ്രണയിച്ച്, പ്രണയിച്ച് ഒടുവില്‍ ഒന്നാകാനാകാതെ പിരിയുന്നതിലൂടെയായിരുന്നു സിനിമയുടെ അവസാനം. സിനിമ റിലീസായി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സൂപ്പര്‍ഹിറ്റ് ജോഡിയെ വീണ്ടും സ്ക്രീനിലെത്തിക്കുകയാണ് സംവിധായകന്‍. ‘കാർത്തിക് ഡയൽ സെയ്ത യെൻ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് പ്രണയജോഡികളെ ഗൌതം മേനോന്‍ വീണ്ടും ഒരുമിപ്പിച്ചത്. 12 മിനിട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എ.ആർ റഹ്മാൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തിരക്കഥ എഴുതാനിരിക്കുന്ന കാർത്തികിന് എഴുത്ത് തുടരാൻ സാധിക്കാതെ വരുമ്പോൾ കേരളത്തിലുള്ള ജെസിയെ ഫോൺ വിളിക്കുന്നതിൽ നിന്നാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. കോവിഡിനെക്കുറിച്ചും ലോക്ക് ഡൗണിലെ സിനിമാ പ്രതിസന്ധിയെപ്പറ്റിയുമൊക്കെ ഇരുവരും സംസാരിക്കുന്നു. ജെസിയുടെ കുടുംബത്തെപ്പറ്റി ആകാംക്ഷയോടെ അന്വേഷിക്കുന്ന കാർത്തിക് വീണ്ടും പ്രണയം പറയുകയാണ്. എന്നാല്‍ തന്റെ മൂന്നാമത്തെ കുട്ടിയെപ്പോലെയാണ് കാര്‍ത്തികിനെ കാണുന്നതെന്ന് ജെസി പറയുന്നു. ഐഫോണിലാണ് ഗൗതം മേനോൻ ഹ്രസ്വചിത്രം ചിത്രീകരിച്ചത്. ഹഫീസ് ആണ് സൗണ്ട് ഡിസൈൻ. എഡിറ്റർ അന്തോണി.