LiveTV

Live

Entertainment

ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കേരളത്തിലെത്തി

രാവിലെ 7.30നുള്ള വിമാനത്തിലാണ് 58 അംഗ സംഘം എത്തിയത്

ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കേരളത്തിലെത്തി

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് പോയി ജോർദ്ദാനിൽ കുടുങ്ങിയ പൃഥ്വിരാജ് അടക്കമുള്ള സംഘം കൊച്ചിയിൽ എത്തി. രാവിലെ 7.30നുള്ള വിമാനത്തിലാണ് 58 അംഗ സംഘം എത്തിയത്.

ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കേരളത്തിലെത്തി

ഡൽഹിയിൽ നിന്ന് രാവിലെ 7.15 നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമാനിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോർദാനിൽ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാർ ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് ക്വാറന്റൈനില്‍ കഴിയണം.

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ആടുജീവിതം സംഘത്തെ കൊച്ചിയില്‍ എത്തിക്കും
Also Read

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ആടുജീവിതം സംഘത്തെ കൊച്ചിയില്‍ എത്തിക്കും

മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ഷൂട്ടിങ് പുനരാരംഭിക്കാനായി. കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയായതിന്‍റെ പാക്കപ്പ് ചിത്രം പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

F-211/2020 At the service of the countrymen. As part of Vande Bharat phase II, Embassy of India today organized...

Posted by India In Jordan (Embassy of India, Amman) on Thursday, May 21, 2020

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. അമല പോളാണ് ചിത്രത്തിലെ നായിക. നജീബ് എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ ഭാര്യ സൈനുവായിട്ടാണ് അമല അഭിനയിക്കുന്നത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച നോവലുകളിലൊന്നാണ് ബെന്യാമിന്റെ ആടുജീവിതം. നോവല്‍ സിനിമയാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരായിരിക്കും നജീബിനെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഒരു പാട് താരങ്ങളെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ പൃഥ്വിയിലേക്കെത്തിയത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആടുജീവിതം ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി; സിനിമ പോലെ ചിത്രീകരണമെന്ന് ആരാധകര്‍; പാക്ക് അപ്പ് ഫോട്ടോ വൈറല്‍
Also Read

ആടുജീവിതം ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി; സിനിമ പോലെ ചിത്രീകരണമെന്ന് ആരാധകര്‍; പാക്ക് അപ്പ് ഫോട്ടോ വൈറല്‍

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015-ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്