LiveTV

Live

Entertainment

ചിരി പടര്‍ത്താന്‍ ആയുഷ്മാന്‍ ഖുറാനയും ബിഗ് ബിയും; ഗുലാബോ സിത്താബോ ട്രെയിലര്‍ പുറത്ത്

തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ചിത്രം ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും തുടര്‍ന്നുപോകുന്ന ലോക്ഡൌണ്‍ കാരണം ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്

ചിരി പടര്‍ത്താന്‍ ആയുഷ്മാന്‍ ഖുറാനയും ബിഗ് ബിയും; ഗുലാബോ സിത്താബോ ട്രെയിലര്‍ പുറത്ത്

ആയുഷ്മാന്‍ ഖുറാന, അമിതാബ് ബച്ചന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഗുലോബോ സിത്താബോയുടെ ട്രെയിലര്‍ പുറത്ത്. വ്യത്യസ്തമായ കോമഡി സ്വഭാവത്തിലുള്ള ചിത്രത്തില്‍ അമിതാബ് ഒരു വീട്ടുടമസ്ഥനായും ആയുഷ്മാന്‍ ഖുറാന വാടകക്കാരനായും വേഷമിടുന്നു. തന്‍റെ വീട്ടില്‍ നിന്ന് വാടകക്കാരനായ ആയുഷ്മാന്‍ ഖുറാനയെ തുരത്താന്‍ അമിതാബ് ശ്രമിക്കുകയാണെങ്കിലും അതിന് ആയുഷ്മാന്‍ ഖുറാന തയാറാവുന്നില്ല. അതിലൂടെ ഉടലെടുക്കുന്ന പ്രശ്നങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

വിക്കി ഡോണര്‍, പികു, ഒക്ടോബര്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷൂജിത് സിര്‍ക്കാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബറിന്‍റെ തിരക്കഥാകൃത്ത് ജൂഹി ചതുര്‍വേദിയാണ് തിരക്കഥ. തന്‍റെ ഒരുപാട് സുഹൃത്തുക്കള്‍ ഒന്നിക്കുന്ന ചിത്രമാണ് ഗുലാബു സിത്താബു എന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ചിത്രം ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും തുടര്‍ന്നുപോകുന്ന ലോക്ഡൌണ്‍ കാരണം ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂണ്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള നിര്‍മ്മാതാക്കളുടെ ചാഞ്ചാട്ടം തിയേറ്റര്‍ ഉടമകളില്‍ വലിയ രീതിയിലുള്ള അലോസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.